EG Rajan | തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേല്‍ശാന്തി ഇ ജി രാജന്‍ ശാന്തിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

 




കണ്ണൂര്‍: (www.kvartha.com) ശ്രീസുന്ദരേശ്വര ക്ഷേത്രം മേല്‍ശാന്തി ഇ ജി രാജന്‍ ശാന്തിയ്ക്ക് അന്ത്യാഞ്ജലി. ശനിയാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഞായറാഴ്ച രാവിലെ എസ് എന്‍ വിദ്യാമന്ദിര്‍ സ്‌കൂളിന് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചു. നിരവധി പേര്‍ അന്ത്യോപചാരം അര്‍പിക്കാനെത്തി. അനുശോചന യോഗവും ചേര്‍ന്നു. 

എറണാകുളം ജില്ലയില്‍ ഓണമ്പിള്ളി ഇടവൂര്‍ ഇടുങ്കപ്പടി സുന്ദരേശ്വരം വീട്ടില്‍ ഇ കെ ഗോവിന്ദന്റെ മകനാണ്. 15-ാം വയസില്‍ മലബാറിലെത്തിയ ഇ ജി രാജന്‍ 1971 ഓഗസ്റ്റ് ഏഴിനാണ് കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ പരിചാരകന്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. 1983ല്‍ ക്ഷേത്ര ശാന്തിയായി സ്ഥാനക്കയറ്റം ലഭിച്ചു. 

കണ്ണൂരിലെത്തിയതിന് ശേഷം ഇദ്ദേഹം ശ്രീനാരായണ തത്വങ്ങളോടും, പ്രസ്ഥാനങ്ങളോടും, ക്ഷേത്രങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തി. ശ്രീനാരായണഗുരുദേവ ചിന്തകളോടും ഗുരുദേവനോടും വളരെയേറെ ആദരവ് പുലര്‍ത്തി. ഗുരുദേവ ചിന്തകളെ പ്രചരിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 

EG Rajan | തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേല്‍ശാന്തി ഇ ജി രാജന്‍ ശാന്തിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി


2007ല്‍ നടന്ന ശ്രീ ഭക്തി സംവര്‍ധിനി യോഗത്തിന്റെ ശതാബ്ദതി ആഘോഷവും അനുബന്ധമായി നടന്ന സഹസ്രകലശം, പിന്നീട് നടന്ന ധ്വജ പുന:പ്രതിഷ്ഠ കര്‍മത്തിലും, 2016 ല്‍ നടന്ന ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ  ശതാബ്ദതി ആഘോഷവേളയിലും, സഹസ്ര കലശപൂജയിലും സജീവ പങ്കാളിത്തം വഹിച്ചു. ക്ഷേത്രത്തിന്റെ ഇന്ന് കാണുന്ന സ്ഥിതിയിലെ വളര്‍ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും വൈദിക കര്‍മങ്ങളിലും എപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സ്‌നേഹപാത്രമായിരുന്നു. 

കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നിരവധി പ്രാദേശിക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്കും പൂജാ കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. കൂടാതെ ശ്രീ ഭക്തി സംവര്‍ധിനി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എടാട്ട് ശ്രീ തൃക്കയി മഹാവിഷ്ണു ക്ഷേത്രം പയ്യന്നൂര്‍, കണ്ണൂര്‍ പയ്യാമ്പലം ശ്രീ ഇരിവേരി കോവില്‍ എന്നീ ക്ഷേത്രങ്ങളിലെ വൈദിക കര്‍മങ്ങള്‍ക്കും രാജന്‍ ശാന്തിയാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. എറണാകുളം ഓണമ്പിള്ളി ഒക്കല്‍ തുട്ടുങ്കപ്പടി ശ്രീ സുന്ദരേശ്വരമാണ് സ്വന്തം വീട്. ഭാര്യ: സരസ്വതി, മക്കള്‍: സരിത, പൃഥ്വിരാജ്, മരുമക്കള്‍: ശ്യാംനാഥ്, ഭവ്യ.

Keywords:  News,Kerala,State,Kannur,Temple,Religion,Death,Funeral, Obituary,Talap Sundareswara temple melshanthi EG Rajan passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia