ഇപ്പോള്‍ രോഹിണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. 'ടേക് കെയര്‍ ഓഫ് മൈ പപ്പ' എന്ന തലക്കെട്ടോടു കൂടി വൈകാരികമായ കുറിപ്പാണ് രോഹിണി പങ്കുവച്ചത്. ട്വീറ്റ് വൈറലായി.
കുറിപ്പ് ഇങ്ങനെ:
'നമ്മുടെയെല്ലാം നേതാവായ ലാലുജിയുടെ ആരോഗ്യത്തെ കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ട്. ഫെബ്രുവരി 11ന് പപ്പ സിംഗപ്പൂരില്‍ നിന്നും ഇന്‍ഡ്യയിലേക്ക് മടങ്ങുകയാണ്. മകള്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ഉത്തരവാദിത്തം ചെയ്യുന്നു. അച്ഛനെ ആരോഗ്യവാനാക്കിയതിന് ശേഷം നിങ്ങളുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. ഇനി നിങ്ങളാണ് എന്റെ അച്ഛനെ നോക്കേണ്ടത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ലാലുപ്രസാദ് യാദവ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സിംഗപ്പൂരിലേക്ക് പോയത്. ലാലുവിന്റെ മൂത്തമകളും മകനുമെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ട്വീറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു.
'വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അച്ഛനെ ഓപറേഷന്‍ തിയേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. വൃക്ക നല്‍കിയ സഹോദരി രോഹിണിയും അച്ഛനും ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി.
പിതാവിന് വൃക്ക നല്‍കാന്‍ രോഹിണി തയാറായിരുന്നു. കഴിഞ്ഞ നവംബറിലാണ് രോഹിണിയുടെ വൃക്ക പിതാവിന് ചേരുമെന്ന് ഡോക്ടര്‍ പറഞ്ഞത്. ലാലുവിന്റെ ഇരു വൃക്കകള്‍ക്കും സങ്കീര്‍ണമായ തകരാറുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ വൃക്ക മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ചത്. എന്‍ജിനീയറായ റാവു സംരേഷ് സിംഗിന്റെ ഭാര്യയാണ് രോഹിണി. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണുള്ളത്.

Keywords: 'Take Care Of My Papa": Lalu Yadav's Daughter Makes Emotional Post', New Delhi, News, Politics, Health, Treatment, Twitter, National.आप सबसे एक जरूरी बात कहनी है. यह जरूरी बात हम सबों के नेता आदरणीय लालू जी के स्वास्थ्य को लेकर है.
— Rohini Acharya (@RohiniAcharya2) February 11, 2023
चिकित्सकों ने कहा है कि पापा को इंफेक्शन से बचाना होगा. ज्यादा लोगों से मिलने को लेकर चिकित्सकों ने मना किया है.