Follow KVARTHA on Google news Follow Us!
ad

Swami Swarupananda | പുതിയ അറിവുകള്‍ തേടേണ്ടത് ഓരോ മനുഷ്യന്റെയും കര്‍ത്തവ്യമെന്ന് സ്വാമി സ്വരൂപാനന്ദ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Religion,Kerala,
കണ്ണൂര്‍: (www.kvartha.com) ജീവിതത്തില്‍ വന്നുചേരുന്ന പ്രതിന്ധികളെ അവസരമാക്കി മുന്നേറാന്‍ ഓരോരുത്തരും തയാറാവണമെന്ന് ചിന്മയ മിഷന്‍ ഗ്ലോബല്‍ ഹെഡ് സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. 'ലൈഫ് മാനേജ്‌മെന്റ് ടെക്നിക്സ്' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂരില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഞായറാഴ്ച കലക്ട്രേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവത് ഗീത നല്‍കുന്ന സന്ദേശമിതാണ്. ദുഃഖിക്കേണ്ടതില്ലാത്ത കാര്യങ്ങളെ കുറിച്ച് ദുഃഖിക്കുകയും ആശങ്കപ്പെടേണ്ടതില്ലാത്ത കാര്യങ്ങളില്‍ ആശങ്കപ്പെടുകയും ചെയ്യുന്നതാണ് മനുഷ്യ സ്വഭാവം. ഈ സ്വഭാവത്തെ മറികടന്നാല്‍ മാത്രമേ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകൂവെന്ന് നാം തിരിച്ചറിയണം.

Swami Swarupananda says it is the duty of every human being to seek new knowledge, Kannur, News, Religion, Kerala

ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞത് ഇതാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി അറിവിലൂടെ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കണം. നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍ ജീവിതത്തില്‍, പ്രവര്‍ത്തിയില്‍ പ്രതിഫലിക്കും. ഇവ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കണം. ഇതിന് അറിവ് പ്രധാന ഘടകമാണ്.

അതിനാല്‍ ജീവിതത്തില്‍ പുതിയ പുതിയ അറിവുകള്‍ തേടുകയാവണം നമ്മുടെ മുന്നിലുളള പ്രധാന കര്‍ത്തവ്യം. ശാസ്ത്രത്തെ കുറിച്ചും ആത്മീയവുമായ അറിവുകളുണ്ടായാല്‍ ജീവിതത്തിലെ എല്ലാ വേദനകളും ദുഃഖങ്ങളും ഇല്ലാതാവുമെന്നും സ്വാമിജി പറഞ്ഞു. ചടങ്ങില്‍ നിരവധി പേര്‍ക്ക് സ്വാമിജി ഭഗവത് ഗീത വിതരണം ചെയ്തു. പ്രഭാഷണ പരമ്പര തിങ്കളാഴ്ച വെകുന്നേരം സമാപിക്കും.

Keywords: Swami Swarupananda says it is the duty of every human being to seek new knowledge, Kannur, News, Religion, Kerala.

Post a Comment