മംഗ്‌ളൂറു: (www.kvartha.com) സിറ്റി കോളജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കോളജിലെ മലയാളികള്‍ ഉള്‍പെടെ 150 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
തിങ്കളാഴ്ച വൈകിയാണ് ശക്തി നഗറിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാര്‍ അറിയിച്ചു. കുന്തിക്കാനയിലെ എ ജെ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍, കങ്കനാടി ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍, അംബേദ്കര്‍ സര്‍കിളിലെ കെഎംസി ഹോസ്പിറ്റല്‍, ഫല്‍നീറിലെ യൂണിറ്റി ഹോസ്പിറ്റല്‍, കദ്രിയിലെ സിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍, കദ്രിയിലെ മംഗള ആശുപത്രി, എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Keywords: News,National,India,Mangalore,Food,Students,Health,Health & Fitness,hospital,Treatment, Suspected food poisoning: Over 100 students of City College of Nursing admitted to hospitals in Mangaluru