Follow KVARTHA on Google news Follow Us!
ad

Medical Negligence | കോഴിക്കോട് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി; പിഴവ് ഡോക്ടര്‍ അറിയുന്നത് രോഗി പറയുമ്പോഴെന്ന് ആരോപണം


കോഴിക്കോട്: (www.kvartha.com) നാഷനല്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. രോഗിയുടെ പരുക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്ത് ഗുരുതരമായ പിഴവ് സംഭവിച്ചതെന്നാണ് പരാതി.

കോഴിക്കോട് കക്കോടി സ്വദേശിയായ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ചെവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഒരു വര്‍ഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. 

News,Kerala,State,Kozhikode,Allegation,Complaint,Patient,Doctor,Health,Health & Fitness, Surgery done in other leg Medical Negligence in Kozhikode National Hospital


ആശുപത്രിയിലെ ഓര്‍തോ മേധാവി കൂടിയായ ഡോക്ടര്‍ പോലും പിഴവ് അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണെന്നും തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഗുരുതര ചികിത്സാ പിഴവില്‍ ഡോക്ടര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് വിവരം. 

Keywords: News,Kerala,State,Kozhikode,Allegation,Complaint,Patient,Doctor,Health,Health & Fitness, Surgery done in other leg Medical Negligence in Kozhikode National Hospital 

Post a Comment