Follow KVARTHA on Google news Follow Us!
ad

New Judges | പങ്കജ് മിത്തൽ മുതൽ അഹ്‌സനുദ്ദീൻ അമാനുല്ല വരെ; സുപ്രീം കോടതിയിലെ 5 പുതിയ ജഡ്ജുമാരെ അറിയാം

Supreme Court to get 5 new judges: From Pankaj Mithal to Ahsanuddin Amanullah, know all about the new Justices#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവ

ന്യൂഡെൽഹി: (www.kvartha.com) പുതുതായി നിയമിതരായ അഞ്ച് സുപ്രീം കോടതി ജഡ്ജുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ജഡ്ജുമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജസ്താൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുമാർ, പാറ്റ്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മിശ്ര എന്നിവരാണ് പുതിയ ജഡ്ജുമാർ.

ഇതോടെ  സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയർന്നു. 2022 ഡിസംബർ 13ന് സുപ്രീം കോടതി കൊളീജിയം ഇവരുടെ പേരുകൾ ശുപാർശ ചെയ്തിരുന്നു. കേന്ദ്രസർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള തർക്കത്തിനൊടുവിൽ രണ്ട് ദിവസം മുമ്പ് നിയമമന്ത്രി കിരൺ റിജിജുവാണ് അഞ്ച് ജഡ്ജുമാരുടെ നിയമനം പ്രഖ്യാപിച്ചത്.

പങ്കജ് മിത്തൽ

ജസ്റ്റിസ് പങ്കജ് മിത്തൽ 1982-ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദവും മീററ്റ് കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഒക്ടോബറിൽ രാഷ്ട്രപതി ദ്രൗപതി മുർമു രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മിതാലിനെ നിയമിച്ചു. ഇതിന് മുമ്പ് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു.

സഞ്ജയ് കരോൾ

ജസ്റ്റിസ് സഞ്ജയ് കരോൾ, ഷിംലയിൽ ജനിച്ച് ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 1961-ൽ ജനിച്ച അദ്ദേഹം ഷിംലയിലെ പ്രശസ്തമായ സെന്റ് എഡ്വേർഡ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്ന സമയത്ത് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മുമ്പ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ മുൻ ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു. ഭരണഘടന, നികുതി, കോർപ്പറേറ്റ്, ക്രിമിനൽ, സിവിൽ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്.

News,National,India,Judiciary,Justice,Judge,Supreme Court of India,Top-Headlines,Latest-News, Supreme Court to get 5 new judges: From Pankaj Mithal to Ahsanuddin Amanullah, know all about the new Justices


പി വി സഞ്ജയ് കുമാർ

ജസ്റ്റിസ് പി വി സഞ്ജയ് കുമാർ 2021 ഫെബ്രുവരി 14 ന് മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഹൈദരാബാദിലെ നൈസാംസ് കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനും കൊമേഴ്‌സിൽ ബിരുദം നേടിയതിനും ശേഷം 1988-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടുകയും അതേ വർഷം തന്നെ ബാർ കൗൺസിലിൽ ചേരുകയും ചെയ്തു. 2000-നും 2003-നും ഇടയിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2008-ൽ തെലങ്കാന ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ഉയർത്തപ്പെട്ടു. നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്.

അഹ്‌സനുദ്ദീൻ അമാനുല്ല 

ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ബീഹാർ സ്വദേശിയാണ്. പട്ന ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ട്. ആദ്യകാലത്ത് പട്‌ന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു, ഡെൽഹി, കൽക്കട്ട, ജാർഖണ്ഡ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനമനുഷ്ഠിച്ചു. 2021 ഒക്ടോബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ നിയമിച്ചു. കഴിഞ്ഞ വർഷം ജൂണിൽ വീണ്ടും പട്‌ന ഹൈക്കോടതിയിലേക്ക് മാറ്റി.

മനോജ് മിശ്ര

ജസ്റ്റിസ് മനോജ് മിശ്ര 1988-ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി, അതിനുശേഷം സിവിൽ, റവന്യൂ, ക്രിമിനൽ, ഭരണഘടനാ വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2011 നവംബർ 21-ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ഉയർത്തുകയും 2013 ഓഗസ്റ്റ് ആറിന് സ്ഥിരമാക്കുകയും ചെയ്തു. തുടർന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Keywords: News,National,India,Judiciary,Justice,Judge,Supreme Court of India,Top-Headlines,Latest-News, Supreme Court to get 5 new judges: From Pankaj Mithal to Ahsanuddin Amanullah, know all about the new Justices

Post a Comment