സുല്‍ത്താന്‍ ബത്തേരി: (www.kvartha.com) കാറും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കൊളഗപ്പാറയിലായിരുന്നു അപകടം.
ഭാസി-സുശീല ദമ്പതികളുടെ മകനാണ് ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജോ. കടയിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈകിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജിജോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം ബത്തേരി താലൂക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിതേരിയില്‍ നടക്കും. സഹോദരങ്ങള്‍: ഷിജോ, ഷില്ലി.
Keywords: News,Kerala,State,Local-News,Accident,Accidental Death,Road,Youth, Sultan Bathery: Youth died in road accident