Follow KVARTHA on Google news Follow Us!
ad

Criticism | വാലന്റൈന്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ കൗ ഹഗ് നടപ്പാക്കുമോ എന്ന് കെ സുധാകരന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,K.Sudhakaran,Criticism,Chief Minister,Pinarayi-Vijayan,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ധന സെസില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ സംസ്ഥാനത്തെ തളച്ചിട്ടിരിക്കുന്നുവെന്ന് പറഞ്ഞ സുധാകരന്‍ റൊട്ടിയില്ലെന്ന് ജനം പറഞ്ഞപ്പോള്‍ കേക്ക് കഴിക്കരുതോ എന്ന് ചോദിച്ച റാണിയെപ്പോലെയാണ് പിണറായി എന്നും പരിഹസിച്ചു. നികുതിഭാരം മുഖ്യമന്ത്രിക്ക് പിന്‍വലിക്കേണ്ടി വരുമെന്ന് പറഞ്ഞ സുധാകരന്‍ ലക്ഷ്യം കാണുംവരെ യുഡിഎഫ് സമരം തുടരുമെന്നും വ്യക്തമാക്കി.

Sudhakaran calls CM ‘cow protector’, urges people not to pay additional taxes, New Delhi, News, Politics, K.Sudhakaran, Criticism, Chief Minister, Pinarayi-Vijayan, National

മുഖ്യമന്ത്രിയാണ് കേരളത്തിലെ ഏറ്റവും വലിയ ഗോസംരക്ഷകന്‍. പശുക്കളെ പോറ്റാന്‍ 49 ലക്ഷമാണ് മുഖ്യമന്ത്രി ചെലവാക്കിയത്. വാലന്റൈന്‍ ദിനത്തില്‍ കൗ ഹഗ് നടപ്പാക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും സുധാകരന്‍ പരിഹസിച്ചു.

Keywords: Sudhakaran calls CM ‘cow protector’, urges people not to pay additional taxes, New Delhi, News, Politics, K.Sudhakaran, Criticism, Chief Minister, Pinarayi-Vijayan, National.

Post a Comment