കെ എസ് യു പ്രവര്‍ത്തകന്‍ മുണ്ടേരിയിലെ പ്രകീര്‍ത്തിന്റെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ ജിഷ്ണു, അദിന്‍ രാജ്, നകുല്‍, ഇയാസ് ഹസന്‍, ഹാര്‍ദിക്, അനഘ്, അനജ്, ആദിത്യന്‍ എന്നിവര്‍ക്കെതിരെയും, എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഇയാസ് ഹസന്റെ പരാതിയില്‍ കാളിദാസ്, അഭിനവ്, അലോക്, പ്രകീര്‍ത്ത് എന്നിവര്‍ക്കെതിരെയുമാണ് ടൗണ്‍ പൊലീസ് കേസെടുത്ത്.
കഴിഞ്ഞ ആറിനാണ് ക്ലാസ് മുറിക്ക് പുറത്ത് കാംപസില്‍വെച്ചു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. അക്രമത്തില്‍ പരുക്കേറ്റ കെ എസ് യു പ്രവര്‍ത്തകരായ പ്രകീര്‍ത്ത്, റിസ് വാന്‍ എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു. നേതാക്കളായ വി എ നാരായണന്‍, വി പി അബ്ദുര്‍ റശീദ്, ഫര്‍ഹാന്‍ മുണ്ടേരി എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

Keywords: Students conflict in Kannur SN College: Police registered a case against 12 SFI-KSU workers, Kannur, News, Clash, Students, Injured, Hospital, Treatment, Kerala.