Follow KVARTHA on Google news Follow Us!
ad

Accidental Death | ടോറസ് ഇടിച്ച് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന മെഡികല്‍ എന്‍ട്രന്‍സ് കോചിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,News,Accidental Death,Injured,Student,Dead,Obituary,Kerala,
ചെങ്ങമനാട്: (www.kvartha.com) ദേശീയപാതയില്‍ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന മെഡികല്‍ എന്‍ട്രന്‍സ് കോചിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലുവ എന്‍ എ ഡി ചാലേപ്പള്ളി പട്ടാലില്‍ വീട്ടില്‍ ഷൈജുവിന്റെ (ഓവര്‍സിയര്‍, കളമശ്ശേരി നഗരസഭ) മകള്‍ പി എസ് ആര്‍ദ്രയാണ് (18) മരിച്ചത്.

ബൈക് ഓടിച്ചിരുന്ന സഹപാഠി ആലുവ വാഴക്കുളം കാഞ്ഞിരപ്പാറയില്‍ ശിവദേവ് (19) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 7.45ഓടെ ചെങ്ങമനാട് പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാന്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആര്‍ദ്ര.

Student Died in Road Accident, Kollam, News, Accidental Death, Injured, Student, Dead, Obituary, Kerala.

പിന്നില്‍ വന്ന ടോറസ് ഇടതുവശം കൂടി മറികടക്കുമ്പോള്‍ ബൈകിന്റെ കണ്ണാടിയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോഡില്‍ തെറിച്ചുവീണ ആര്‍ദ്രയുടെ തലയിലൂടെ ഇടിച്ച ടോറസിന്റെ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ ഓടിക്കൂടിയ പ്രദേശവാസികള്‍ ഇരുവരെയും ദേശം സിഎ ആശുപത്രിയിലെത്തിച്ചെങ്കിലും ആര്‍ദ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടം നടത്തി.

അമ്മ: വടുതല കരിവേലില്‍ കുടുംബാംഗം രശ്മി (കയര്‍ ബോര്‍ഡ്, ചെന്നൈ). സഹോദരന്‍: അദ്വൈത് (10-ാം ക്ലാസ് വിദ്യാര്‍ഥി, കേന്ദ്ര വിദ്യാലയ, കളമശ്ശേരി).

Keywords: Student Died in Road Accident, Kollam, News, Accidental Death, Injured, Student, Dead, Obituary, Kerala.

Post a Comment