കണ്ണൂര്‍: (www.kvartha.com) രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങിനിരയാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തളിപറമ്പ് സര്‍ സയ്യിദ് കോളജിലെ നാലാം സെമസ്റ്റര്‍ ബി എം എസ് വിദ്യാര്‍ഥി എംകെ ആദില്‍ മുഹമ്മദിനെയാണ് തളിപറമ്പ് എസ് ഐ പി യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്.
ഫെബ്രുവരി രണ്ടിന് രാത്രി എട്ടുമണിക്ക് സര്‍ സയ്യിദ് കോളജിന്റെ മാലിക് ദിനാര്‍ ഹോസ്റ്റലിലെ താമസക്കാരായ ടി മുഹമ്മദ് യാസിന്‍, എം പി മുഹമ്മദ് റിയാസ് എന്നിവരെ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി മര്‍ദിക്കുകയും റാഗിങിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് പരാതി. കോളജ് പ്രിന്‍സിപല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Student arrested for assault, Kannur, News, Police, Arrested, Assault, Student, Kerala.