Follow KVARTHA on Google news Follow Us!
ad

Opera | ഇറ്റേ ഫാകിലെത്തിയത് 'ഓപ്പറ'യുടെ ഹ്രസ്വരൂപം: ഹീറോ ബ്യൂടിയിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞെന്ന് തായ് വാനീസ് അണിയറ പ്രവര്‍ത്തകര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cinema,Actress,Kerala,
തിരുവനന്തപുരം: (www.kvartha.com) തായ് വാനീസ് ഓപ്പറയ്ക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഹീറോ ബ്യൂടിയിലൂടെ കഴിഞ്ഞെന്ന് ഓപ്പറെയുടെ അണിയറ പ്രവര്‍ത്തകര്‍. ആര്‍ടിസ്റ്റ് ഇന്‍ കോണ്‍വെര്‍സേഷന്‍ പരിപാടിയില്‍ തിയേറ്റര്‍ ഡയറക്ടര്‍ ചന്ദ്രദാസനുമായി സംസാരിക്കവൊണ് മിംഗ് ഹ്വായുവാന്‍ നാടക കംപനിയിലെ നടിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറയുടെ ഹ്രസ്വരൂപം മാത്രമാണ് ഇറ്റ് ഫോകില്‍ അവതരിപ്പിച്ചതെന്ന് മിംഗ് ഹ്വായുവാന്‍ നാടക കംപനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിയോ സിയാന്‍ പറഞ്ഞു. ഏകദേശം 150 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന ഓപ്പറയാണ് തായ് വാനില്‍ അരങ്ങേറുന്നത്. അതിന് വലിയ സ്റ്റേജ്, വസ്ത്രാലങ്കാരം എന്നിവ വേണ്ടിവരും. ഓപ്പറയ്ക്ക് ഒരു തുറന്ന സ്വഭാവമുണ്ട്. അതിനാല്‍ പോപ് സംഗീതം, ജാസ് സംഗീതം, ഇന്‍ഡ്യന്‍ സംഗീതം, നൃത്തം എന്നിവ കൂട്ടിച്ചേര്‍ത്ത് അവതരണം ചെയ്യാറുണ്ടെന്ന് സിയോ സിയാന്‍ പറഞ്ഞു.

Staff members of opera says Taiwanese opera able to catch world's attention through Hero Beauty, Thiruvananthapuram, News, Cinema, Actress, Kerala

തായ് വാന്‍ പ്രവിശ്യയിലെ നാടോടികഥയാണ് ഓപ്പറയ്ക്ക് ആധാരം. പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന ഹീറോ ബ്യൂടിയില്‍ തായ് വാനീസ് സംഗീതം, നാടകം, ആയോധന കലകള്‍, നൃത്തം, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവയുടെ വ്യത്യസ്തമായ ഘടകങ്ങള്‍ മുഖമുദ്രയാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെഅവതരിപ്പിക്കുന്ന പുരുഷന്മാര്‍, പുരുഷന്മാരെ അവതരിപ്പിക്കുന്ന സ്ത്രീകള്‍ എന്നിവയുള്‍പ്പെടെ തായ് വാനീസ്പ്രവിശ്യയിലെ നിരവധി കഥാപാത്രങ്ങള്‍ ഓപ്പറയിലുണ്ട്. ഓപ്പറയിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സ്ത്രീ-പുരുഷന്‍മാര്‍ പരസ്പരം മാറിയുള്ള അഭിനയം എന്ന് സിയോ സിയാന്‍ കൂട്ടിച്ചേര്‍ത്തു. മിംഗ് ഹ്വായുവാന്‍ നാടക കംപനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സെന്‍ ചാ ചിങ്, യു മിന എന്നിവരും ചര്‍ചയില്‍ പങ്കെടുത്തു.

'നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍' എന്ന നാടകവുമായി ബന്ധപ്പെട്ടാണ് തുടര്‍ന്ന് ചര്‍ച നടന്നത്. നാടകത്തില്‍ വേദി എപ്രകാരം ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സംവിധായകന്‍ കെ എസ് പ്രതാപന്‍ ജ്യോതിഷ് എം ജിയുമായി നടന്ന ചര്‍ചയില്‍ സംസാരിച്ചു. നാടകത്തിന് വേണ്ടി ലൈറ്റിംഗ് സംവിധാനം ഒരുക്കിയ ജോസ് കോശിയുടെ സംഭാവന അദ്ദേഹം എടുത്തു പറഞ്ഞു. പ്രധാന അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു മാധവ്, സുനില്‍ സുഖദ, നിധി, ആതിര എന്നിവരും ചര്‍ചയില്‍ പങ്കെടുത്തു.

മൂന്നാമത്തെ ചര്‍ചയില്‍ ബിഹാറി നാടകമായ ഫൗള്‍ പ്ലേയെ പറ്റി സംവിധായകന്‍ രണ്‍ധിര്‍ കുമാര്‍, കലാനിരൂപക കവിത ബാലകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍ എന്നിവരുമായി സംവദിച്ചു. സമകാലിക ഇന്‍ഡ്യന്‍ അവസ്ഥയുടെ ഒരു ചിത്രം വരച്ച് കാട്ടുകയാണ് താന്‍ ചെയ്തതെന്ന് രണ്‍ധിര്‍ കുമാര്‍ പറഞ്ഞു.

Keywords: Staff members of opera says Taiwanese opera able to catch world's attention through Hero Beauty, Thiruvananthapuram, News, Cinema, Actress, Kerala.


Post a Comment