Speaker | ബഹളത്തില്‍ മുങ്ങി നിയമസഭ; രോഷാകുലനായി സ്പീകര്‍; ഭരണപക്ഷത്തോട് മിണ്ടാതിരിക്കണമെന്ന് നിര്‍ദേശം
Feb 27, 2023, 13:37 IST
തിരുവവന്തപുരം: (www.kvartha.com) നിയമസഭ ബഹളത്തില്‍ മുങ്ങിയപ്പോള്‍ ഭരണപക്ഷത്തിനെതിരെ രോഷാകുലനായി സ്പീകര്‍ എ എന്‍ ശംസീര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങള്‍ ബഹളം വച്ചതാണ് സ്പീകറെ പ്രകോപിപ്പിച്ചത്. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നുമായിരുന്നു സ്പീകറുടെ ആവശ്യം.
മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടിയ സ്പീകര്‍, ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു. ബഹളത്തിനിടെ സ്പീകര്‍ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. 'ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അവര്‍ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്' സ്പീകര്‍ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തിന് ഭയമായതിനാലാണ് സംസാരിക്കാന്‍ അനുവദിക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
'ഇത് എന്താണ് സര്‍? സംസാരിക്കാന്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ക്ക് ഭയമാണ്. കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങള്‍ക്ക് ഭയമാണ്. ഞങ്ങള്‍ ഇനിയും പറയും. ഞങ്ങള്‍ ഇനിയും നിങ്ങളെ ചോദ്യം ചെയ്യും' എന്നും ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ സതീശന്‍ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനെ ചൊല്ലിയുമായിരുന്നു തര്‍ക്കം. മുഖ്യമന്ത്രി പറയുന്ന ഓരോ വാക്കുകള്‍ക്കും പ്രതിപക്ഷ നേതാവ് ഉരുളയ്ക്കുപ്പേരി പോലെ മറുപടിയും നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയന്‍ സര്‍കാരെന്നായിരുന്നു എംഎല്‍എയുടെ പരിഹാസം. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ആന്തോളന്‍ ജീവികള്‍, അര്‍ബന്‍ നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, തുക്കടേ തുക്കടേ ഗാങ്.. ഇതൊക്കെ കേന്ദ്രത്തില്‍നിന്ന്, നരേന്ദ്ര മോദിയില്‍നിന്ന്, ഫാഷിസ്റ്റുകളില്‍നിന്ന്, സംഘപരിവാറില്‍നിന്ന് നമ്മള്‍ കേള്‍ക്കുന്ന വാക്കുകളാണ്.
കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോള്‍ ഇവിടെ കേള്‍ക്കുന്ന വാക്കുകളോ... തെക്കുവടക്ക് വിവരദോഷികള്‍, തെക്കുവടക്ക് വികസന വിരോധികള്‍, തീവ്രവാദികള്‍, കേരള വികസന വിരുദ്ധര്‍... ചുരുക്കത്തില്‍ നരേന്ദ്ര മോദി സര്‍കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്‍ സര്‍കാര്‍ മാറി എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടതെന്നും ശാഫി ചോദിച്ചു.
എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം എന്നും ശാഫി പരിഹസിച്ചു.
Keywords: Speaker Against Ruling Party, Thiruvananthapuram, News, Politics, Assembly, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.