കൊച്ചി: (www.kvartha.com) വെല്‍ത് മാനേജ്മെന്റ് രംഗത്തും ചുവടുറപ്പിച്ച് സൗത് ഇന്‍ഡ്യന്‍ ബാങ്ക്. നിക്ഷേപ സേവന കംപനിയായ ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ് ഐ ബി വെല്‍ത് എന്ന പേരില്‍ പുതിയ വെല്‍ത് മാനേജ്മെന്റ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
പ്രധാനമായും ഉയര്‍ന്ന ആസ്തികളുള്ള ബാങ്ക് ഉപഭോക്താക്കള്‍ക്ക് (എച് എന്‍ ഐ) സവിശേഷ മൂല്യവര്‍ധിത സേവനമായാണ് എസ് ഐ ബി വെല്‍ത് പ്രവര്‍ത്തിക്കുക. ഇവര്‍ക്കായി വിപണിയിലെ മികച്ച നിക്ഷേപ അവസരങ്ങള്‍ ഒരുക്കി നല്‍കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യും. പോര്‍ട് ഫോളിയോ മാനേജ്മെന്റ്, ഓള്‍ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫന്‍ഡ്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, മുച്വല്‍ ഫന്‍ഡ്, ബോന്‍ഡ്, റിയല്‍ എസ്റ്റേറ്റ് ഫന്‍ഡ്, സ്ട്രക്ചേഡ് പ്രൊഡക്ട്സ് തുടങ്ങിയ സേവനങ്ങളാണ് എസ്ഐബി വെല്‍തിലൂടെ ലഭ്യമാക്കുന്നത്. നിക്ഷേപ, ധനകാര്യ രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് എസ്ഐബി വെല്‍ത് സേവനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.
സമീപകാലത്തായി പ്രൊഫഷനല്‍ വെല്‍ത് മാനേജ്മെന്റ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഒമ്പത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൗത് ഇന്‍ഡ്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ സേവനമായ എസ് ഐ ബി വെല്‍ത് മുഖേന ഞങ്ങളുടെ എച് എന്‍ ഐ ഉപഭോക്താക്കള്‍ക്ക് ആസ്തി വര്‍ധിപ്പിക്കാനുതകുന്ന മികച്ച ഉല്‍പന്നങ്ങളും ഉപദേശങ്ങളും നല്‍കും.
രാജ്യത്തെ ഏറ്റവും സമഗ്രമായ വെല്‍ത് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയി എസ്ഐബി വെല്‍ത് മാറുമെന്ന വിശ്വാസമുണ്ട്, എന്ന് സൗത് ഇന്‍ഡ്യന്‍ ബാങ്ക് എക്സിക്യൂടീവ് വൈസ് പ്രസിഡന്റും ഗ്രൂപ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ പറഞ്ഞു.
സാമ്പത്തിക ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനു പുറമെ നിലവിലെ ഫന്‍ഡുകള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും അനുയോജ്യമായ തന്ത്രപ്രധാന പ്ലാനുകളും തയാറാക്കി നല്‍കുന്ന സമഗ്ര സേവനങ്ങളാണ് എസ് ഐ ബി വെല്‍ത് നല്‍കുന്നത്. എച് എന്‍ ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഫന്‍ഡ് കൈകാര്യം ചെയ്യുന്നതിനും ജിയോ ജിതിന്റെ വൈദഗ്ധ്യം ഏറെ പ്രയോജനപ്പെടും. എസ് ഐ ബിയുടെ കരുത്തുറ്റ പ്രതിച്ഛായയ്ക്ക് എസ്ഐബി വെല്‍ത് മാറ്റ് കൂട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട് എന്നും ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.
ധനകാര്യ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം നിലവിലെ ഫന്‍ഡുകള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള തന്ത്രപ്രധാന പ്ലാനുകള്‍ കൂടി തയാറാക്കുന്ന സമഗ്ര സേവനങ്ങളാണ് എസ്ഐബി വെല്‍ത് നല്‍കുന്നത്. മികച്ച വെല്‍ത് മാനേജ്മെന്റ് സേവനങ്ങളിലൂടെ ജിയോ ജിതിന്റെ വൈദഗ്ധ്യം സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എച് എന്‍ ഐ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മികച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: South Indian Bank Launches Wealth Management Platform, Kochi, Bank, Declaration, Investment, Kerala.