Follow KVARTHA on Google news Follow Us!
ad

Kiernan AKA | പ്രശസ്ത ദക്ഷിണാഫ്രിക്കൻ റാപ്പ് ഗായകൻ കീർനൻ ഫോർബ്‌സ് വെടിയേറ്റ് മരിച്ചു; വിടവാങ്ങിയത് സംഗീത പ്രേമികളുടെ പ്രിയ 'റാപ്പർ എകെഎ'

South African Rapper Kiernan 'AKA' Forbes Shot Dead In Durban#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഡർബൻ: (www.kvartha.com) ദക്ഷിണാഫ്രിക്കൻ റാപ്പ് ഗായകൻ കീർനൻ ഫോർബ്‌സ് (35) വെടിയേറ്റ് മരിച്ചു. 'റാപ്പർ എകെഎ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഡർബനിലെ പ്രശസ്ത റെസ്റ്റോറന്റിന് പുറത്താണ് സംഭവം നടന്നത്. ഡർബനിലെ വിനോദ തെരുവായി കണക്കാക്കപ്പെടുന്ന ഫ്ലോറിഡ റോഡിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

News,World,international,Death,Obituary,Top-Headlines,Latest-News,Killed,Crime,Singer,Shot, South African Rapper Kiernan 'AKA' Forbes Shot Dead In Durban


ഗായകന് ആറ് തവണ വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീർനൻ ഫോർബ്‌സിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കുടുംബം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവന പോസ്റ്റ് ചെയ്തു. ഡർബൻ പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.

എകെഎ തന്റെ പുതിയ ആൽബമായ മാസ് കൗണ്ടി ഫെബ്രുവരി 27ന് പുറത്തിറക്കാൻ പോവുന്നതിനിടെയാണ് വിടവാങ്ങിയത്.

Keywords: News,World,international,Death,Obituary,Top-Headlines,Latest-News,Killed,Crime,Singer,Shot, South African Rapper Kiernan 'AKA' Forbes Shot Dead In Durban

Post a Comment