Follow KVARTHA on Google news Follow Us!
ad

Dead | പൊതുടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഡിഎംകെ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ആള്‍കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ യുവ സൈനികന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Dead,attack,Injured,hospital,Treatment,National,
ചെന്നൈ: (www.kvartha.com) പൊതുടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡിഎംകെ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ആള്‍കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ യുവ സൈനികന്‍ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലക്കാരനും ജമ്മു കശ്മീരില്‍ സൈനികനുമായിരുന്ന പ്രഭു (29) ആണ് മരിച്ചത്.

Soldier Died Days After Attack By Mob Led By DMK Councillor In Tamil Nadu, Chennai, News, Dead, Attack, Injured, Hospital, Treatment, National


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൃഷ്ണഗിരി ജില്ലയില്‍ ഫെബ്രുവരി എട്ടിനായിരുന്നു ആക്രമണം. പൊതുടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട് സൈനികനും ബന്ധുവായ ഡിഎംകെ കൗണ്‍സിലര്‍ ചിന്നസാമിയും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കശലാശിച്ചത്. കൗണ്‍സിലര്‍ക്കൊപ്പം കൂടുതല്‍ ആളുകള്‍ ചേരുകയും മരക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് സൈനികനെയും സഹോദരന്‍ പ്രഭാകരനെയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ആറുപേരെ ഫെബ്രുവരി ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടില്‍ പോലും ഒരു സൈനികന് സുരക്ഷിതമായി കഴിയാനാകുന്നില്ലെന്ന് ബിജെപി പ്രസിഡന്റ് അണ്ണാമലൈ കുറ്റപ്പെടുത്തി.

Keywords: Soldier Died Days After Attack By Mob Led By DMK Councillor In Tamil Nadu, Chennai, News, Dead, Attack, Injured, Hospital, Treatment, National.


Post a Comment