Follow KVARTHA on Google news Follow Us!
ad

Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 'യാത്രക്കാരന്‍ എത്തിയത് സ്വര്‍ണം പൂശിയ പാന്റും ബനിയനും ധരിച്ച്'

Smuggled gold seized from a passenger at Karipur Airport#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. 

വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരുമെന്നും ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുന്ന 12-ാമത്തെ കേസാണിതെന്നും പൊലീസ് പറഞ്ഞു.

News,Kerala,State,Kozhikode,Gold,Seized,Dubai,Police,Customs,Smuggling,Local-News,Airport, Smuggled gold seized from a passenger at Karipur Airport


ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സഫ്‌വാന്‍ വന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പാന്റ്‌സിലും അകത്തിടുന്ന ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പൊലീസ് സഫ്‌വാനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

Keywords: News,Kerala,State,Kozhikode,Gold,Seized,Dubai,Police,Customs,Smuggling,Local-News,Airport, Smuggled gold seized from a passenger at Karipur Airport

Post a Comment