Follow KVARTHA on Google news Follow Us!
ad

Smriti Mandhana | പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് താരലേലം; വിലയേറിയ താരമായി വൈസ് കാപ്റ്റന്‍ സ്മൃതി മന്ഥന; പാക് കാപ്റ്റന്‍ ബാബര്‍ അസമിന് കിട്ടുന്നതിനേക്കാള്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന് ആരാധകര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Sports,Cricket,IPL,National,
മുംബൈ: (www.kvartha.com) പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതില്‍ ഏറ്റവും വിലയേറിയ താരമായത് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം വൈസ് കാപ്റ്റന്‍ സ്മൃതി മന്ഥനയാണ്. 3.4 കോടി രൂപ ചിലവിട്ട് റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്ലൂരാണു മന്ഥനയെ സ്വന്തമാക്കിയത്. സ്മൃതി ബെംഗ്ലൂരിലെത്തിയത് ആഘോഷിക്കുകയാണ് ആര്‍സിബി ആരാധകരും. സ്മൃതിക്ക് പുറമെ മറ്റ് രണ്ട് താരങ്ങളേയും കോടികള്‍ നല്‍കിയാണ് ആര്‍ സി ബി സ്വന്തമാക്കിയത്.

'Smriti Mandhana's Salary More Than Babar Azam's': WPL Auction Sees Memes Galore On Social Media, Mumbai, News, Sports, Cricket, IPL, National


അതിനിടെ സമൂഹമാധ്യമങ്ങളില്‍ ചില ആരാധകര്‍ പാകിസ്താന്‍ കാപ്റ്റന്‍ ബാബര്‍ അസമിന്റെ വരുമാനവുമായി സ്മൃതിയുടെ വരുമാനത്തെ താരതമ്യം ചെയ്യുന്നുമുണ്ട്. പാകിസ്താനിലെ ആഭ്യന്തര ക്രികറ്റ് ലീഗായ പാകിസ്താന്‍ സൂപര്‍ ലീഗില്‍നിന്ന് ബാബര്‍ നേടുന്ന തുകയേക്കാള്‍ കൂടുതലാണ് വനിതാ പ്രീമിയര്‍ ലീഗില്‍നിന്ന് സ്മൃതിക്കു ലഭിക്കുന്നതെന്നാണ് ട്വിറ്ററിലൂടെയുള്ള ഒരു ആരാധകന്റെ പ്രതികരണം.

ബാബര്‍ അസമിന് പി എസ് എലില്‍നിന്നു കിട്ടുന്നത് തുക 2.30 കോടിയാണ്. സ്മൃതിയും ഓസീസ് സൂപര്‍ താരം എലിസ് പെരിയെയും ഒരു ടീമില്‍ ലഭിക്കുന്നത് മെസ്സിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കുന്നതു പോലെയാണെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു. 1.7 കോടി രൂപയ്ക്കാണ് എലിസ് പെരിയെ ആര്‍സിബി ടീമിലെടുത്തത്. ഇവര്‍ക്കു പുറമേ രേണുക സിങ്, റിച ഘോഷ്, സോഫി ഡെവൈന്‍ എന്നിവരെയും ആര്‍സിബി സ്വന്തമാക്കി.

റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്ലൂര്‍ വനിതാ ടീം സ്മൃതി മന്ഥന (3.4 കോടി), സോഫി ഡെവൈന്‍ (50 ലക്ഷം), എലിസ് പെരി (1.7 കോടി), രേണുക സിങ് (1.5 കോടി), റിച ഘോഷ് (1.9 കോടി), എറിന്‍ ബേണ്‍സ് (30 ലക്ഷം), ദിഷ കാസത് (10 ലക്ഷം), ഇന്ദ്രാണി റോയ് (10 ലക്ഷം), ശ്രേയാങ്ക പാട്ടില്‍ (10 ലക്ഷം), കനിക അഹൂജ (35 ലക്ഷം), ആശ ശോഭന (10 ലക്ഷം), ഹീതര്‍ നൈറ്റ് (40 ലക്ഷം), ഡെയ്ന്‍ വാന്‍ നികെര്‍ക്ക് (30 ലക്ഷം), പ്രീതി ബോസ് (30 ലക്ഷം), പൂനം ഖേംനര്‍ (10 ലക്ഷം), കോമള്‍ സന്‍സാദ് (25 ലക്ഷം), മേഗന്‍ ഷുട് (40 ലക്ഷം), ഷഹാന പവാര്‍ (10 ലക്ഷം).

Keywords: 'Smriti Mandhana's Salary More Than Babar Azam's': WPL Auction Sees Memes Galore On Social Media, Mumbai, News, Sports, Cricket, IPL, National.

Post a Comment