Follow KVARTHA on Google news Follow Us!
ad

Investigation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ സ്മാര്‍ട് ഫോണ്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Jail,Mobile Phone,Probe,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ സ്മാര്‍ട് ഫോണ്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 25ന് രാത്രി പതിനൊന്നുമണിയോടെ ജോയിന്റ് സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് പതിനൊന്നാം നമ്പര്‍ ബ്ലോകിലെ ഏഴാം നമ്പര്‍ സെലില്‍ നിന്നും സ്മാര്‍ട് ഫോണ്‍ കണ്ടെത്തിയത്.

Smart Phone Found in Kannur Central Jail; Investigation Started, Kannur, News, Jail, Mobile Phone, Probe, Kerala

സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം വന്‍വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അന്നത്തെ ജയില്‍ സൂപ്രണ്ടിനെയടക്കം സ്ഥലം മാറ്റിയിരുന്നു. ജയിലിനകത്തെ പാചകമുറിയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനു ശേഷം തുടര്‍ചയായ റെയ്ഡുകളാണ് ജയിലില്‍ നടന്നത്.

തുടര്‍ന്ന് കഞ്ചാവും ബീഡിയും മദ്യവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. ജയിലിനകത്ത് കാപ തടവുകാരും മറ്റുളളവരും തമ്മിലുളള ഏറ്റുമുട്ടലും പതിവായിരുന്നു. ഈ പശ്ചാലത്തില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജയിലില്‍ നിരന്തരം റെയ്ഡ് നടന്നുവരികയാണ്.

ഈ പശ്ചാലത്തിലാണ് കഴിഞ്ഞ ദിവസവും രാത്രിയില്‍ റെയ്ഡ് നടന്നത്. ജയിലില്‍ നിന്നും സാധാരണ മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുക്കുന്നത് സ്വാഭാവികമാണെങ്കിലും ആദ്യമായാണ് സ്മാര്‍ട് ഫോണ്‍ കണ്ടെടുക്കുന്നത്.

Keywords: Smart Phone Found in Kannur Central Jail; Investigation Started, Kannur, News, Jail, Mobile Phone, Probe, Kerala.

Post a Comment