Follow KVARTHA on Google news Follow Us!
ad

Funeral | ഔദ്യോഗിക ബഹുമതികളോടെ വാണി ജയറാമിന്റെ മൃതദേഹം സംസ്‌കരിച്ചു

Singer Vani Jairam cremated with state honours#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) അന്തരിച്ച പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. കേരള സര്‍കാരിന് വേണ്ടി നോര്‍ക നോഡല്‍ ഓഫിസര്‍ പുഷ്പചക്രം അര്‍പിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പെടെ അന്തിമോപചാരം അര്‍പിക്കാന്‍ വീട്ടിലെത്തി. പാട്ടുലോകത്തിന്റെ നഷ്ടമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടില്‍വെച്ച മൃതദ്ദേഹത്തില്‍ നിരവധിപേര്‍ ആദരം അര്‍പിച്ചു. 

News,National,India,Tamilnadu,chennai,Singer,Death,Obituary,Ministers,Funeral, Singer Vani Jairam cremated with state honours


അതേസമയം മരണത്തില്‍ സംശയങ്ങളില്ലെന്നും കിടക്കയില്‍ നിന്ന് എഴുനേല്‍ക്കുന്നതിനിടെ ടീപൊയില്‍ തലയടിച്ച് വീണതാണ് കാരണമെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്റെ ജീവിതം. പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചെങ്കിലും അത് വാങ്ങാനും കാത്തുനില്‍ക്കാതെ അവര്‍ വിടവാങ്ങി.

Keywords: News,National,India,Tamilnadu,chennai,Singer,Death,Obituary,Ministers,Funeral, Singer Vani Jairam cremated with state honours

Post a Comment