മുംബൈ: (www.kvartha.com) ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. രാജസ്താനിലെ ജയ്‌സാല്‍മീറില്‍ വച്ച് ഫെബ്രുവരി 6നാണ് വിവാഹം. പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. ശനിയാഴ്ച മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്നും റിപോര്‍ടില്‍ പറയുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
സിനിമാരംഗത്തു നിന്നു രണ്ടു മൂന്നു പേരെ മാത്രമെ കിയാര വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്തു. ജയ്സാല്‍മീറിലെ സൂര്യഗര്‍ഹ് ഹോടെല്‍ ദമ്പതികള്‍ നാല് ദിവസത്തേക്ക് ബുക് ചെയ്തിട്ടുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു. വിവാഹം നടക്കുന്ന കൊട്ടാരത്തിലെ ആഡംബര സ്യൂട് റൂമിനു ഒരു രാത്രിയിലെ വാടക 76,000 രൂപയാണ്. പരമ്പരാഗത രാജസ്താനി വിഭവങ്ങളായിരിക്കും വിവാഹസത്കാരത്തിലുണ്ടാവുക.
നവദമ്പതികള്‍ക്കായി ഡെസേര്‍ട് സഫാരിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരിക്കും വധൂവരന്‍മാര്‍ വിവാഹത്തിന് ധരിക്കുക. ആദ്യം ഡെല്‍ഹിയിലും പിന്നീട് മുംബൈയിലുമായി രണ്ട് റിസപ്ഷനുകളാണ് സംഘടിപ്പിക്കുന്നത്. നടന്‍ ശാരൂഖ് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ് യാസീന്‍ ആകും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുക എന്നും വിവരമുണ്ട്.
കുറച്ചു വര്‍ഷങ്ങളായി സിദ്ധാര്‍ഥും കിയാരയും പ്രണയത്തിലാണ്. എന്നാല്‍ ഇരുവരും പ്രണയത്തെ കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇരുവരും വിവാഹതിരായി എന്ന തരത്തിലുള്ള വാര്‍ത്തകളും മുന്‍പ് പ്രചരിച്ചിരുന്നു.
2020ല്‍ പുറത്തിറങ്ങിയ ഷെര്‍ഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാര്‍കിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്. നെറ്റ് ഫ് ളിക്‌സ് റിലീസായ മിഷന്‍ മജ്‌നു ആയിരുന്നു സിദ്ധാര്‍ഥിന്റെ അവസാന ചിത്രം. റാശി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.
Keywords: Sidharth Malhotra, Kiara Advani wedding: Take a tour of the venue with lakeside dining, rooms at ₹76000, Mumbai, News, Marriage, Bollywood, Cine Actor, Actress, Cinema, National.