Follow KVARTHA on Google news Follow Us!
ad

Petition | ശുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ മട്ടന്നൂര്‍ പൊലീസ് തലശേരി കോടതിയില്‍ ഹര്‍ജി നല്‍കി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Bail,Court,Social Media,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഫേസ്ബുകില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ആകാശ് തില്ലങ്കേരിക്കെതിരെ ഇടതു സര്‍കാര്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് നിലപാട് ശക്തമാക്കുന്നു. 

Shuhaib murder case: Mattannur police filed petition in Thalassery court to cancel Akash Tillankeri's bail, Kannur, News, Police, Bail, Court, Social Media, Kerala

സൈബര്‍ പോരാളിയും സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ മട്ടന്നൂര്‍ പൊലീസ് തിങ്കളാഴ്ച രാവിലെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

എടയന്നൂര്‍ ശുഹൈബ് വധക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് മട്ടന്നൂര്‍ പൊലീസ് തലശേരി സിജെഎം കോടതിയില്‍ പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ.കെ അജിത് കുമാര്‍ മുഖേനെ ഹര്‍ജി നല്‍കിയത്. ആകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പൊലീസ് റിപോര്‍ട് നല്‍കിയത്.

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ സിപിഎമിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശ് തില്ലങ്കേരിയെ നിയമപരമായി പൂട്ടാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. നേരത്തെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരി ക്കെതിരെ രണ്ടു കേസുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യം നേടിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ശുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി.

Keywords: Shuhaib murder case: Mattannur police filed petition in Thalassery court to cancel Akash Tillankeri's bail, Kannur, News, Police, Bail, Court, Social Media, Kerala.

Post a Comment