എറണാകുളം: (www.kvartha.com) സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയെന്ന കേസില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 10:45- ഓടെയാണ് സംഭവം.
രാജധാനി എക്‌സ്പ്രസില്‍ കയറാനാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് വിവരം. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭീഷണിയെ തുടര്‍ന്ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ട്രെയിന്‍ ഷൊര്‍ണൂരില്‍ 3 മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. ഈ സമയം കൊണ്ട് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്കെത്തി ജയ്‌സിംഗ് റാത്തോഡ് ട്രെയിനില്‍ കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ പിടിയിലാവുകയായിരുന്നു.
Keywords: News,Kerala,State,Ernakulam,Bomb Threat,Threat,Arrested,Police, Accused, Shoranur: Punjab native arrested in Bomb threat on Rajdhani express train