Follow KVARTHA on Google news Follow Us!
ad

Shashi Tharoor | എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പിടി തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,Congress,Shashi Taroor,Kerala,
കൊച്ചി: (www.kvartha.com) എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പിടി തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍ എംപി. ഒരു പൊതുചടങ്ങില്‍വച്ചായിരുന്നു ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. അഞ്ചു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുശേഷം പിടിക്ക് പാര്‍ടി സീറ്റ് കൊടുക്കാതിരുന്നത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നും പ്രകൃതിക്കും പരിസ്ഥിക്കും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതെന്നും തരൂര്‍ പറഞ്ഞു.

Shashi Tharoor says Congress done injustice to PT Thomas, Kochi, News, Politics, Congress, Shashi Taroor, Kerala

നിലപാടുകളില്‍ ഉറച്ചുനിന്നതു കൊണ്ടാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. 'എന്റെ പ്രിയ പി ടി' എന്ന സ്മരണിക വേണു രാജാമണിക്ക് നല്‍കി പ്രകാശിപ്പിക്കുകയായിരുന്നു ശശി തരൂര്‍. ഫ്രണ്ട്‌സ് ഓഫ് പിടി ആന്‍ഡ് നേചര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉമ തോമസ് എംഎല്‍എ, ആര്‍കെ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Shashi Tharoor says Congress done injustice to PT Thomas, Kochi, News, Politics, Congress, Shashi Taroor, Kerala.

Post a Comment