ന്യൂഡെൽഹി: (www.kvartha.com) അന്തരിച്ച മുൻ പാകിസ്താൻ പ്രസിഡന്റും കരസേനാ മേധാവിയുമായ പർവേസ് presiമുശറഫിനെ 'സമാധാനകാംക്ഷിയായി മാറിയ ശത്രു' എന്ന് വിശേഷിപ്പിച്ചതിനെ വിമർശിച്ച ബിജെപിക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. അടൽ ബിഹാരി വാജ്‌പേയിയുടെ ബിജെപി സർക്കാർ എന്തിനാണ് മുഷറഫുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.
'മുശറഫ് എല്ലാ ദേശസ്‌നേഹികളായ ഇന്ത്യക്കാർക്കും വെറുപ്പായിരുന്നുവെങ്കിൽ, 2003-ൽ ബിജെപി സർക്കാർ അദ്ദേഹവുമായി വെടിനിർത്തൽ ചർച്ച നടത്തി 2004-ലെ വാജ്‌പേയി-മുശറഫ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത് എന്തുകൊണ്ടാണ്? സമാധാനത്തിനുള്ള വിശ്വസനീയ പങ്കാളിയായി അദ്ദേഹത്തെ കണ്ടില്ലേ?', തരൂർ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഉന്നത നേതാക്കളിൽ നിന്നുള്ള നിശിത വിമർശനങ്ങളെ നേരിട്ട ശശി തരൂർ, താൻ ഇന്ത്യയിലാണ് വളർന്നതെന്നും ഇത് മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന നാടാണെന്നും നേരത്തെ പറഞ്ഞിരുന്നു.
‘ഞാൻ വളർന്നത്, മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശറഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് 2002-2007 വരെ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പക്ഷേ അദ്ദേഹം, നമ്മെ പോലെ തന്നെ, സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങൾ ഉണ്ടെന്ന് മനസിലാക്കി', തരൂർ ട്വിറ്ററിൽ കുറിച്ചു.
പർവേസ് മുശറഫ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂർ അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്. ‘മുൻ പാക് പ്രസിഡന്റ് പർവേസ് മുശറഫ് അപൂർവമായ അസുഖത്തെ തുടർന്ന് മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യുഎന്നിൽ വെച്ച് വർഷാവർഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊർജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതപുലർത്തിയിരുന്നു, - എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തരൂരിന്റെ പോസ്റ്റിനെതിരെ ബിജെപി രൂക്ഷമായ വിമർശനമാണ് നടത്തിയത്.
Keywords: News,National,New Delhi,Politics,BJP,Twitter,Social-Media,Top-Headlines,Shashi Taroor,President,Criticism,Government, Shashi Tharoor Hits Back At BJP Over Pervez Musharraf TweetQuestion to BJP leaders frothing at the mouth: if Musharraf was anathema to all patriotic Indians, why did the BJP Government negotiate a ceasefire with him in 2003 & sign the joint Vajpayee-Musharraf statement of 2004? Was he not seen as a credible peace partner then?
— Shashi Tharoor (@ShashiTharoor) February 6, 2023