Follow KVARTHA on Google news Follow Us!
ad

Wedding | പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ശഹീന്‍ അഫ്രീദിയും മുന്‍ പാക് നാകയന്‍ ശാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ശ അഫ്രീദിയും വിവാഹിതരായി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Islamabad,News,Cricket,Sports,Marriage,Video,World,
ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ശഹീന്‍ അഫ്രീദിയും മുന്‍ പാക് നാകയന്‍ ശാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ശ അഫ്രീദിയും വിവാഹിതരായി. കറാചിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ വെള്ളിയാഴ്ചയായിരുന്നു വിവാഹം. ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി പാക് ക്രികറ്റ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Shaheen Afridi gets married to Shahid Afridi's daughter in Karachi; Babar Azam, Shadab Khan attend wedding, Islamabad, News, Cricket, Sports, Marriage, Video, World

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പാകിസ്താന്‍ സൂപര്‍ ലീഗ് (പിഎസ്എല്‍) ഫ്രാഞ്ചൈസി ലാഹോര്‍ ഖലന്ദര്‍സ് ട്വിറ്ററില്‍ ശഹീന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബാബറിനെ കൂടാതെ സര്‍ഫറാസ് ഖാന്‍, ശദാബ് ഖാന്‍, നസീം ശാ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


Shaheen Afridi gets married to Shahid Afridi's daughter in Karachi; Babar Azam, Shadab Khan attend wedding, Islamabad, News, Cricket, Sports, Marriage, Video, World.

2022 നവംബറില്‍ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ് ഫൈനല്‍ മുതല്‍ ശഹീന്‍ ക്രികറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. മൂന്ന് ഫോര്‍മാറ്റുകളിലുമായി പാകിസ്താന്റെ ദേശീയ ക്രികറ്റ് ടീമിലെ പ്രധാന അംഗമായ ശഹീന്‍ 25 ടെസ്റ്റുകളും 32 ഏകദിനങ്ങളും 47 ടി20 കളും കളിച്ചിട്ടുണ്ട്, മൊത്തം 219 അന്താരാഷ്ട്ര വികറ്റുകള്‍ നേടിയിട്ടുണ്ട്.

Keywords: Shaheen Afridi gets married to Shahid Afridi's daughter in Karachi; Babar Azam, Shadab Khan attend wedding, Islamabad, News, Cricket, Sports, Marriage, Video, World.

Post a Comment