Follow KVARTHA on Google news Follow Us!
ad

Fire | ഷോറൂമില്‍ കൊണ്ടുവന്ന സ്‌കൂടര്‍ സ്റ്റാര്‍ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു

Scooter catches fire, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ ഇന്‍ഷൂറന്‍സ് ക്ലെയിമിനായി വാഹനഷോറൂമിലെത്തിച്ച സ്‌കൂടര്‍ കത്തിനശിച്ചു. ഉളിക്കല്‍ സ്വദേശിനി മണ്ഡപത്തില്‍ ആര്യയുടെ ഉടമസ്ഥതിയിലുളള കെഎല്‍ 78 ബി 9911 നമ്പര്‍ യമഹ ഫാസിനോ സ്‌കൂടര്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തലശേരി ചിറക്കര ടൗണ്‍ ഹാള്‍ ജങ്ഷനിലെ യമഹാ ഷോറൂമിന്റെ വളപ്പില്‍ വെച്ച് കത്തി നശിച്ചത്.
          
Latest-News, Kerala, Kannur, Top-Headlines, Scooter, Fire, Vehicles, Scooter catches fire.

സ്‌കൂടര്‍ സ്റ്റാര്‍ട് ചെയ്യാനുളള ശ്രമത്തിനിടെയാണ് കത്തിനശിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ വാങ്ങിയ ഇരുചക്രവാഹനം ഡിസംബറില്‍ ചെറിയ അപകടത്തില്‍പ്പെട്ടിരുന്നു. അപകട ഇന്‍ഷൂറന്‍സ് ക്ലെയിമിനായി മൂന്നാഴ്ച മുന്‍പാണ് തലശേരിയിലെത്തിച്ച് യമഹാ ഷോറൂമിനടുത്തു നിര്‍ത്തിയിട്ടിരുന്നത്.

വാഹനം തിരികെ ഉളിക്കലിലേക്ക് കൊണ്ടു പോകാനെത്തിയ ആര്യയുടെ സഹോദരന്‍ സെല്‍ഫ് അമര്‍ത്തിയിട്ടും സ്റ്റാര്‍ട് ആവാത്തതിനെ തുടര്‍ന്ന് കികര്‍ ചവുട്ടിയപ്പോള്‍ എന്‍ജിനില്‍ നിന്നും തീ പൊടുന്നനെ പടരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും യമഹ ഷോറൂമിലെ ജീവനക്കാരും വെളളമൊഴിച്ചു തീ അണക്കാന്‍ ശ്രമിച്ചുവെങ്കിലും തീയണക്കാന്‍ കഴിഞ്ഞില്ല. ഷോറൂം ജീവനക്കാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ വിളിച്ചതിനെ തുടര്‍ന്ന് തലശേരിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീ അണച്ചുവെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Scooter, Fire, Vehicles, Scooter catches fire.

Post a Comment