Follow KVARTHA on Google news Follow Us!
ad

Stay Order | കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

SC Stays Kerala HC Order To Allot Kannur Court Complex Construction To Uralungal Society#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജെ കെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വടേഷന്‍ നല്‍കിയത് എ എം മുഹമ്മദ് അലി എന്ന കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കംപനിയായിരുന്നു. എന്നാല്‍, നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വടേഷനെക്കാളും കൂടുതല്‍ തുക ക്വോട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 

News,National,India,New Delhi,High Court of Kerala,Supreme Court of India,Court,Stay order, SC Stays Kerala HC Order To Allot Kannur Court Complex Construction To Uralungal Society


ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഉയര്‍ന്ന തുക ക്വടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍കാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് കോടതി നോടിസ് അയച്ചു. 

മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കംപനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കുറഞ്ഞ തുക ക്വടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍കാരിന്റെ നിര്‍മാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.


Keywords: News,National,India,New Delhi,High Court of Kerala,Supreme Court of India,Court,Stay order, SC Stays Kerala HC Order To Allot Kannur Court Complex Construction To Uralungal Society

Post a Comment