BBC | 'ബിബിസിയുടെ പ്രവര്‍ത്തനം നിരോധിക്കണം', സ്വീകരിക്കുന്നത് ഇന്‍ഡ്യാ വിരുദ്ധ നിലപാടെന്ന് ഹിന്ദുസേന; ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസി ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ബിബിസി ഇന്‍ഡ്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാട്ടിയാണ് വിഷ്ണു ഗുപ്തയുടെ ഹര്‍ജി. എന്നാല്‍ ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

BBC | 'ബിബിസിയുടെ പ്രവര്‍ത്തനം നിരോധിക്കണം', സ്വീകരിക്കുന്നത് ഇന്‍ഡ്യാ വിരുദ്ധ നിലപാടെന്ന് ഹിന്ദുസേന; ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സുപ്രീംകോടതി

ജസ്റ്റിസ് സഞ്ജീവ് ഖന്ന, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബിബിസിയുടെ ഡോകുമെന്ററി വരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു.

യുകെയില്‍ ഇന്‍ഡ്യക്കാരന്‍ പ്രധാനമന്ത്രിയായിരിക്കുന്നു. കൂടാതെ ഇന്‍ഡ്യ സാമ്പത്തിക ശക്തിയായി വളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യ വിരുദ്ധ വികാരം വളര്‍ത്താനാണ് ബിബിസി ഡോകുമെന്ററി പുറത്തിറക്കിയതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു.

പൂര്‍ണമായി നിരോധിക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും കോടതി ചോദിച്ചു. എന്താണ് ഇത് ഈ ഹര്‍ജി പൂര്‍ണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണ്. തുടര്‍ന്ന് ഹര്‍ജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.

ജനുവരി 21 ന് ഐടി ആക്ടിലെ അടിയന്തര വ്യവസ്ഥകള്‍ ഉപയോഗിച്ച് കേന്ദ്രം ബിബിസിയുടെ വിവാദമായ ഡോകുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. യൂട്യൂബ് വീഡിയോകള്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു. എങ്കിലും പ്രസ്തുത വീഡിയോകള്‍ പ്രതിപക്ഷ പാര്‍ടികള്‍ രാജ്യത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും നടന്നു.

Keywords: SC dismisses plea seeking to impose complete ban on BBC from operating in India, New Delhi, News, Supreme Court of India, Documentary, Protection, BBC, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia