Follow KVARTHA on Google news Follow Us!
ad

Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് 'വരൂ വരൂ' എന്ന് പറയുന്നത് ലൈംഗികാതിക്രമമാണെന്ന് കോടതി; യുവാവിന് തടവ് ശിക്ഷ വിധിച്ചു

Saying 'aaja aaja' to a minor is harassment: Mumbai Court, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് 'വരൂ വരൂ' (ആജ ആജ) എന്ന് പറയുന്നത് ലൈംഗികാതിക്രമമാണെന്ന് മുംബൈയിലെ ഡിന്‍ഡോഷിയിലെ സെഷന്‍സ് കോടതിയുടെ ശ്രദ്ധേയമായ വിധി. 32 കാരനായ യുവാവിനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 2015 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 വയസുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആരോപണം ഉന്നയിച്ചത്.
           
Latest-News, National, Top-Headlines, Mumbai, Maharashtra, Court Order, Verdict, Harassment, Molestation, Crime, Saying 'aaja aaja' to a minor is harassment: Mumbai Court.

'ഫ്രഞ്ച് ട്യൂഷന് പോകുമ്പോള്‍, യുവാവ് പെണ്‍കുട്ടിയെ സൈക്കിളില്‍ പിന്തുടര്‍ന്നു, 'വരൂ വരൂ' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു ദിവസം കൂടി യുവാവ് ഇത് തുടര്‍ന്നു. ആദ്യ ദിവസം. സംഭവത്തില്‍ പെണ്‍കുട്ടി റോഡിലൂടെ നടന്ന് പോവുകയായിരുന്ന മറ്റുള്ളവരോട് സഹായം തേടി. അവരും പിന്തുടര്‍ന്നെങ്കിലും യുവാവ് സൈക്കിളില്‍ രക്ഷപ്പെട്ടു. കുട്ടി സംഭവം ട്യൂഷന്‍ ടീച്ചറെ അറിയിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇതേ ആള്‍ തന്നെ തൊട്ടടുത്ത കെട്ടിടത്തില്‍ വാച്ചറായി ജോലി ചെയ്യുന്നതായി പെണ്‍കുട്ടി കണ്ടെത്തി. ഇത് പെണ്‍കുട്ടി അമ്മയെ അറിയിച്ചു. തുടര്‍ന്ന് മാതാവ് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു', പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവാവ് തനിക്ക് ഭാര്യയും മൂന്ന് വയസുള്ള കുട്ടിയുമുണ്ടെന്നും ദരിദ്രനാണെന്നും കോടതിയെ അറിയിച്ചു. എന്നാല്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എജെ ഖാന്‍ യുവാവിന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. അതേസമയം യുവാവിന് ഇനി ജയിലില്‍ കഴിയേണ്ടിവരില്ല. 2015 സെപ്റ്റംബറിനും 2016 മാര്‍ച്ചിനുമിടയിലുള്ള കാലം യുവാവ് തടവില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. ഈ തടവ് ശിക്ഷാ കാലാവധിയായി കോടതി പരിഗണിച്ചു.

Keywords: Latest-News, National, Top-Headlines, Mumbai, Maharashtra, Court Order, Verdict, Harassment, Molestation, Crime, Saying 'aaja aaja' to a minor is harassment: Mumbai Court.
< !- START disable copy paste -->

Post a Comment