Follow KVARTHA on Google news Follow Us!
ad

Set-Top Box | ടിവി പ്രേക്ഷകർക്ക് സന്തോഷവാർത്ത! കേന്ദ്ര സർക്കാർ വലിയ തീരുമാനത്തിലേക്ക്; ഉടൻ തന്നെ സെറ്റ്-ടോപ്പ് ബോക്‌സ് ഒഴിവാക്കും; 200 ലധികം ചാനലുകൾ ആസ്വദിക്കാം

Say goodbye to set-top boxes! Access over 200 channels with inbuilt satellite tuners in TVs soon#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com) ഒഴിവുസമയങ്ങളിൽ ടിവി കാണാൻ താൽപ്പര്യമുണ്ടെങ്കിലും സെറ്റ് ടോപ്പ് ബോക്‌സ് റീചാർജ് ചെയ്യാൻ മറക്കുകയോ അല്ലെങ്കിൽ അത് ചിലവേറിയതാകുകയോ ചെയ്യുന്നുവെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. ഉടൻ തന്നെ നിങ്ങൾക്ക് സെറ്റ്-ടോപ്പ് ബോക്‌സ് ഒഴിവാക്കാനാകും. 200 ലധികം ചാനലുകൽ കാണാവുന്ന തരത്തിൽ നിർമാണ സമയത്ത് ടെലിവിഷൻ സെറ്റുകളിൽ സാറ്റലൈറ്റ് ട്യൂണറുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ദൂരദർശന്റെ 'ഫ്രീ ഡിഷ്' പൊതു വിനോദ ചാനലുകൾ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ടെന്നും ഇത് കോടിക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ എന്റെ വകുപ്പിൽ ഒരു പുതിയ തുടക്കം കുറിച്ചു. നിങ്ങളുടെ ടെലിവിഷനിൽ ഒരു ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണർ ഉണ്ടെങ്കിൽ, ഒരു പ്രത്യേക സെറ്റ്-ടോപ്പ് ബോക്സിന്റെ ആവശ്യമില്ല. റിമോട്ടിന്റെ ഒരു ക്ലിക്കിൽ 200-ലധികം ചാനലുകൾ ആസ്വദിക്കാം', മന്ത്രി കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സാറ്റലൈറ്റ് ട്യൂണറുകൾക്കായി ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ്സ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ടെലിവിഷൻ നിർമാതാക്കൾക്ക് നിർദേശം നൽകണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ താക്കൂർ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു.

News,National,New Delhi,Government,Channel,TV,Minister,Top-Headlines, Say goodbye to set-top boxes! Access over 200 channels with inbuilt satellite tuners in TVs soon


'ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണർ' ഉള്ള ടെലിവിഷൻ സെറ്റുകൾക്ക്  ഒരു കെട്ടിടത്തിന്റെ മേൽക്കൂരയോ മതിലോ പോലുള്ള അനുയോജ്യമായ സ്ഥലത്ത് ചെറിയ ആന്റിന ഘടിപ്പിച്ചുകൊണ്ട് സൗജന്യ ടെലിവിഷൻ, റേഡിയോ ചാനലുകൾ ആസ്വദിക്കാനാകും. നിലവിൽ, ടെലിവിഷൻ പ്രേക്ഷകർ വിവിധ പണമടച്ചുള്ളതും സൗജന്യവുമായ ചാനലുകൾ കാണുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് വാങ്ങേണ്ടതുണ്ട്.

Keywords: News,National,New Delhi,Government,Channel,TV,Minister,Top-Headlines, Say goodbye to set-top boxes! Access over 200 channels with inbuilt satellite tuners in TVs soon

Post a Comment