Hajj | ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു അടക്കാന്‍ വൈകിയാല്‍ ബുകിങ് റദ്ദാക്കും; സഊദി ഹജ്ജ് ഉംറ മന്ത്രാലയം

 


ജിദ്ദ: (www.kvartha.com) ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു കൃത്യസമയത്ത് അടക്കാന്‍ കാലതാമസം വരുത്തിയാല്‍ ബുകിങ് റദ്ദാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. രണ്ടാം ഗഡു നല്‍കാനുള്ള സമയപരിധി അവസാനിച്ചതായും മന്ത്രാലയം അറിയിച്ചു. ബുകിങ്ങിനുള്ള പണമടക്കല്‍ 'സദാദ്' സംവിധാനത്തിലൂടെ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സാധുവായ ദേശീയ ഐഡന്റിയോ ഇഖാമയോ ഉള്ളവര്‍ക്ക് മാത്രമേ ഹജ്ജ് ബുകിങ് നടത്താന്‍ കഴിയൂ.

Hajj | ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു അടക്കാന്‍ വൈകിയാല്‍ ബുകിങ് റദ്ദാക്കും; സഊദി ഹജ്ജ് ഉംറ മന്ത്രാലയം

മൂന്നാമത്തെ അടവിനുള്ള സമയപരിധി മെയ് ഒന്ന് (ശവ്വാല്‍ പത്തിന് മുമ്പ്) ആണ്. രണ്ടാമത്തെ അടവ് നല്‍കാത്തതിനാല്‍ ബുകിങ് റദ്ദാക്കിയാല്‍ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ഹജ്ജിന് വീണ്ടും ബുക് ചെയ്യാവുന്നതാണ്. ഓരോ പാകേജിലും ലഭ്യമായ സീറ്റുകള്‍ക്കനുസൃതമായി പാകേജുകള്‍ കാണാം.

ഹജ്ജ് പാകേജ് ഫീസ് അടവും ബുകിങും പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര മന്ത്രാലയം ശവ്വാല്‍ 15 (മെയ് അഞ്ച്) മുതല്‍ പെര്‍മിറ്റ് നല്‍കി തുടങ്ങും. ഇഷ്യൂ ചെയ്ത പെര്‍മിറ്റ് നമ്പര്‍ സഹിതം അപേക്ഷകന് സന്ദേശം അയക്കും.

അപേക്ഷകന് 'അബ്ഷിര്‍' പ്ലാറ്റ്ഫോം വഴി ഹജ്ജ് പെര്‍മിറ്റ് പ്രിന്റ് ചെയ്യാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആരെങ്കിലും തങ്ങളുടെ ബുകിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് സൈറ്റിന്റെ ഹോം പേജില്‍ ബുകിങ് റദ്ദാക്കല്‍, കാശ് മടക്കി കിട്ടാനുള്ള രീതി എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും കാണാമെന്നും വേണ്ട രീതികള്‍ തിരഞ്ഞെടുക്കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

Keywords: Saudi Hajj and Umrah Ministry says domestic Hajj permission letter will be issued from May 5, Jeddah, Saudi Arabia, Hajj, Religion, Application, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia