Electric Bus | ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം; ജിദ്ദയില്‍ യാത്രക്കാര്‍ക്കായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പാസന്‍ജര്‍ ബസുകള്‍ നിരത്തിലിറക്കി പൊതുഗതാഗത അതോറിറ്റി
Feb 4, 2023, 17:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ജിദ്ദയില്‍ ഇലക്ട്രിക് പാസന്‍ജര്‍ ബസ് സര്‍വീസിന് തുടക്കം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പാസന്‍ജര്‍ ബസുകളാണ് യാത്രക്കാര്‍ക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്. ജിദ്ദ നോര്‍ത് കോര്‍ണിഷില്‍ നടന്ന ചടങ്ങിലാണ് ബസ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. പരീക്ഷണമെന്നോണം പൊതുഗതാഗത റൂടുകളില്‍ ഈ ബസുകള്‍ ഉടനെ സര്‍വീസ് ആരംഭിക്കും. ഇതോടെ പൊതുഗതാഗത റൂടില്‍ യാത്രക്കാരെ എത്തിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സര്‍വീസുകളായിരിക്കും ജിദ്ദയിലേത്.
ഇലക്ട്രിക് ബസ് റോഡിലിറങ്ങിയതിലൂടെ ജിദ്ദക്ക് പുതിയ അനുഭവമാണ് കൈവന്നിരിക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. സാപ്റ്റികോ, ജുഫാലി കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഇത്തരം ബസുകള്‍ ഇറക്കിയിരിക്കുന്നത്. സര്‍വീസ് നടത്താന്‍ പോകുന്ന പാതകള്‍ വ്യക്തമാക്കിയിട്ടില്ല. നിശ്ചിത സമയത്തേക്ക് പ്രത്യേക റൂടുകളിലായിരിക്കും സര്‍വീസ് നടത്തുക. തുടര്‍ന്ന് അവ എല്ലാ റൂടുകളിലേക്കും വ്യാപിപ്പിക്കാനാണ് പരിപാടി. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ എത്തിക്കുന്നതിന് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ജിദ്ദയിലെ തിരക്ക് ലഘൂകരിക്കുന്നതിന് ഇലക്ട്രിക് ബസുകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷണം തുടക്കത്തില്‍ മൂന്നോ ആറോ മാസത്തേക്കായിരിക്കും. നേട്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തിയ ശേഷം സ്ഥിരമാക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.
റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ശുദ്ധമായ ഊര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബസുകള്‍ അടുത്ത മാസം റിയാദിലും സര്‍വീസ് ആരംഭിക്കും.
Keywords: News,World,international,Gulf,Riyadh,Saudi Arabia,Jeddah,Top-Headlines, Vehicles,bus, Saudi Arabia launches its first electric public transport bus in Jeddah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.