Follow KVARTHA on Google news Follow Us!
ad

State Conference | സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Conference,Teachers,Inauguration,BJP,Kerala,
കണ്ണൂര്‍: (www.kvartha.com) കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ റെയില്‍വേ പാസന്‍ജേഴ്‌സ് അമ്‌നിറ്റീസ് കമിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.

കേന്ദ്ര സര്‍വകലാശാല രെജിസ്ട്രാര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍ വിശിഷ്ടാതിഥിയായി. ചടങ്ങില്‍ പിവി അപ്പുക്കുട്ട പൊതുവാള്‍, പദ്മശ്രീ എസ് ആര്‍ ഡി പ്രസാദ്, ഡോ. ഇ ശ്രീധരന്‍ എന്നിവരെ ആദരിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് നീലമന ശങ്കരന്‍ അധ്യക്ഷനായി.

Sanskrit teacher federation State Conference concludes, Kannur, News, Conference, Teachers, Inauguration, BJP, Kerala

ദീക്ഷിത്ത് കെ.നമ്പൂതിരി, ഡോ. ഉണ്ണികൃഷ്ണന്‍, പത്‌നമാഭന്‍ ഗുരുവായൂര്‍, സിപി സനല്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ജില്ലാപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ വികെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. സചിന്‍, അരുണ്‍ നിലേശ്വരം, സിപി ഷൈലജ, എകെ ബീന, കെ രമേശന്‍, രാജേഷ് തെരൂര്‍, സിബി വിനായക് എന്നിവര്‍ സംസാരിച്ചു.

യാത്രയയപ്പ് യോഗം ജില്ലാപഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു. ബിജി കാവില്‍, ടി അജയകുമാര്‍, സിപി സുരേഷ് ബാബു, കെ പി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Sanskrit teacher federation State Conference concludes, Kannur, News, Conference, Teachers, Inauguration, BJP, Kerala.

Post a Comment