SWISS-TOWER 24/07/2023

Picture | ഭരണ സാരഥ്യത്തിന്റെ 51-ാം വര്‍ഷം പ്രമാണിച്ച് ശാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്വാന്റെ ചിത്രംവരച്ച് നിശ്ചയദാര്‍ഢ്യമുള്ള കുട്ടികള്‍

 


ADVERTISEMENT

/ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com) യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഭരണസാരഥ്യത്തിന്റെ 51 - ആം വാര്‍ഷികം ആഘോഷിച്ച് ശാര്‍ജ അല്‍ ഇബ്തിസാമ സ്‌കൂളിലെ കുട്ടികള്‍.

ശൈഖ് സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ
ചിത്രം സമര്‍പ്പിച്ചുകൊണ്ടായിരുന്നു നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളുടെ ആഘോഷം. സ്റ്റെന്‍സില്‍ ഉപയോഗിച്ച് റയാന്‍ അഹ് മദ് ഖാന്‍, ഹബീബ, ജെഫ്രി ബിജു, സണ്ണി, ഫെലിക്‌സ്, സോയ എന്നീ കുട്ടികളാണ് ശാര്‍ജ ഭരണാധികാരിയെ ചിത്രത്തിലേക്ക് മനോഹരമായി പകര്‍ത്തിയത്.

Picture | ഭരണ സാരഥ്യത്തിന്റെ 51-ാം വര്‍ഷം പ്രമാണിച്ച് ശാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്വാന്റെ ചിത്രംവരച്ച് നിശ്ചയദാര്‍ഢ്യമുള്ള കുട്ടികള്‍

ശൈഖ് സുല്‍ത്വാന്റെ ഓഫീസ് ഡയരക്ടര്‍ ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഖാസിമിയ്ക്ക് കുട്ടികള്‍ ശൈഖ് സുല്‍ത്വാന്റെ ചിത്രം കൈമാറി.

ഇബ്തിസാമ സ്‌കൂളില്‍ കുട്ടികളോടൊപ്പം അദ്ദേഹം കേക് മുറിച്ചുകൊണ്ട് ഭരണസാരഥ്യത്തിന്റെ ആഘോഷം ഉദ്ഘാടനം ചെയ്തു.

പ്ലാസ്റ്റിക് നിരോധന പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച തുണിസഞ്ചി, പേപര്‍, പേന തുടങ്ങിയവ ശാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന് കൈമാറി. ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്
അഡ്വ. വൈഎ റഹീം അധ്യക്ഷത വഹിച്ചു. സിഇഒ കെആര്‍ രാധാകൃഷ്ണന്‍ നായര്‍, മാനേജിങ് കമിറ്റി അംഗം റോയ് കല്ലത്ത് എന്നിവരും സന്നിഹിതരായി. സ്‌കൂള്‍ പ്രിന്‍സിപല്‍ ജയനാരായണന്‍ സ്വാഗതം പറഞ്ഞു.

Keywords: Ruler of Sharjah to mark 51st year of ruler Determined children draws picture of Sheikh Sultan, Sharjah, News, Children, Inauguration, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia