രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീതും ആക്രമികള്‍ വെച്ചിരുന്നു.
തീ കത്തിയ ശേഷം ആശ്രമത്തില്‍ കണ്ടെത്തിയ റീത് തയാറാക്കിയത് കൃഷ്ണകുമാര്‍ ആണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ആശ്രമത്തിന് തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കുണ്ടമണ്‍കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ വാക്കുകള്‍ ഇങ്ങനെ:
ആശ്രമം കത്തിച്ചത് ആര്‍എസ്എസുകാര്‍ തന്നെയാണ്. പ്രകാശും ശബരിയുമാണ് കത്തിച്ചത്. കേസില്‍ മൂന്നു പ്രതികളുണ്ട്. ശബരി ഒളിവിലാണ്. കത്തിക്കാനായി പ്രതികള്‍ ആശ്രമത്തിലെത്തിയ ബൈക് പൊളിച്ചുവിറ്റതിന്റെ തെളിവ് ലഭിച്ചു. സന്ദീപാനന്ദ ഗിരിയോടുള്ള വൈരാഗ്യമാണ് പ്രകോപനകാരണമെന്നും കണ്ടെത്തി.
നേരത്തേ 'പരേതനെ' പ്രതിയാക്കി, ആശ്രമം കത്തിച്ചെന്ന കേസ് 'തെളിയിച്ച' ക്രൈംബ്രാഞ്ച് സംഘത്തിനു തിരിച്ചടി നല്‍കി മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി മാറ്റിയിരുന്നു. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നു പ്രശാന്ത് മൊഴി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പു ഇക്കാര്യം വെളിപ്പെടുത്തി എന്നുമായിരുന്നു ആദ്യ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍, ആശ്രമം കത്തിച്ചെന്ന കേസില്‍ പ്രകാശിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതെന്നാണ് പ്രശാന്ത് മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കിയത്. തീപ്പിടുത്തത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു.
Keywords: RSS worker arrested in Swami Sandeepananda Giri Ashram Attacked case, Thiruvananthapuram, News, Politics, RSS, Arrested, Crime Branch, Kerala.