KSEB | ബില്‍ അടക്കാന്‍ വരുന്നവര്‍ക്ക് രാജകീയ സ്വീകരണം: പയ്യന്നൂര്‍ കെ എസ് ഇ ബി ഓഫിസ് മാതൃകയാവുന്നു
Feb 11, 2023, 19:56 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫിസില്‍ ബില്‍ അടക്കാന്‍ പോകുന്ന ഉപഭോക്താവിന് ഇനി നിന്ന് കാല്‍ കുഴയ്‌ക്കേണ്ട, എസി റുമിലിരിക്കാം, ടിവി കാണാം, മടുക്കാതെ കാര്യം നടത്തി വരാം, സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെ നവീകരിച്ച കസ്റ്റമര്‍ ലോഞ്ചും കാഷ് കൗണ്ടറും.
ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ പ്രദാനം ചെയ്യുന്നത്. പുതിയ സൗകര്യങ്ങളില്‍ സന്തുഷ്ടരാണെന്ന് ബില്‍ അടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് വൈദ്യുതി ബില്‍ അടച്ചതെല്ലാം പഴയ കഥയായി മാറിയിരിക്കുകയാണ്.
കെ എസ് ഇ ബി പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്. ശീതീകരിച്ച മുറിയില്‍ ഇരുന്ന് ബില്‍ അടയ്ക്കുകയും പരാതികളും പ്രശ്‌നങ്ങളും ബോധിപ്പിക്കുകയും ചെയ്യാം. ഉപഭോക്തൃ സൗഹൃദപരമായ ഈ മാറ്റം ആശ്വാസവും സ്വാഗതാര്‍ഹവുമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
മികച്ച കസ്റ്റമര്‍ സര്‍വീസിലേക്ക് വൈദ്യുതി ബോര്‍ഡും ജീവനക്കാരും മാറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. ഉപഭോക്താവിന് മാന്യമായ പരിഗണനയെന്ന മദ്രാവാക്യമാണ് കെ എസ് ഇ ബി ഉയര്‍ത്തി പിടിക്കുന്നത്. പയ്യന്നൂര്‍ മോഡല്‍ കണ്ണൂര്‍ ജില്ലയില്‍ മുഴുവനായി വ്യാപിപ്പിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
Keywords: Royal welcome for bill payers: Payyannur KSEB office sets an example, Kannur, News, KSEB, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.