Follow KVARTHA on Google news Follow Us!
ad

Auction | തുര്‍ക്കിയിലെ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാന്‍ ഒത്തുചേര്‍ന്ന് പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍; റൊണാള്‍ഡോയും മെസിയുമടക്കമുള്ളവരുടെ ജേഴ്സികള്‍ ലേലത്തിന്; വിറ്റുപോയത് ഇത്രയും തുകയ്ക്ക്!

Ronaldo, Messi's jerseys auctioned to raise money for Turkey, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അങ്കാറ: (www.kvartha.com) 23,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയിലും സിറിയയിലും ഈ ആഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന്, തുര്‍ക്കി ഫുട്‌ബോള്‍ താരം മെറിഹ് ഡെമിറല്‍ ഇരകളെ സഹായിക്കുന്നതിനായി അടുത്തിടെ ധനസമാഹരണ കാംപയിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം കായികരംഗത്തെ ചില പ്രമുഖരില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു. സംഭാവന ശേഖരിക്കുന്നതിനായി ചാരിറ്റി ലേലത്തില്‍ തന്റെ മുന്‍ യുവന്റസ് സഹപ്രവര്‍ത്തകരുടെ ജേഴ്‌സി വില്‍ക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
      
Latest-News, World, Top-Headlines, Earthquake, Sports, Helping Hands, Help, Cristiano Ronaldo, Lionel Messi, Turkey, Football Player, Players, Social-Media, Ronaldo, Messi's jerseys auctioned to raise money for Turkey.

ഭൂകമ്പ മേഖലയില്‍ വിനിയോഗിക്കുന്നതിനായി തുര്‍ക്കി അഹ്ബാബ് അസോസിയേഷന് എല്ലാ വരുമാനവും സംഭാവന ചെയ്യുമെന്ന് മെറിഹ് ഡെമിറല്‍ സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയ്ക്ക് വേണ്ടി കളിക്കുന്ന ഡെമിറല്‍ ട്വിറ്ററിലൂടെ ഒപ്പിട്ട ജഴ്സികളുടെ ലേലം ആരംഭിച്ചു. ഇരകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അദ്ദേഹം ആദ്യം സമീപിച്ചു, പണം സ്വരൂപിക്കുന്നതിനായി തന്റെ ജേഴ്‌സി ലേലം ചെയ്യാന്‍ റൊണാള്‍ഡോ സമ്മതിച്ചു.
       
Latest-News, World, Top-Headlines, Earthquake, Sports, Helping Hands, Help, Cristiano Ronaldo, Lionel Messi, Turkey, Football Player, Players, Social-Media, Ronaldo, Messi's jerseys auctioned to raise money for Turkey.

തുടര്‍ന്ന് ലേലത്തില്‍ റൊണാള്‍ഡോയുടെ ജേഴ്‌സി 212,450 ഡോളറിന് (ഏകദേശം 1.75 കോടി രൂപ) ഡെമിറല്‍ വിറ്റു, ഏറ്റവും ഉയര്‍ന്ന ലേലമാണിത്. ഡെമിറലിന്റെ ശ്രമങ്ങള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെയും ഫുട്‌ബോള്‍ താരങ്ങളുടെയും ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിച്ചു. നിരവധി പേര്‍ ലേലത്തില്‍ പങ്കാളിയാവാന്‍ തുടങ്ങി. മറ്റ് ഫുട്‌ബോള്‍ താരങ്ങളും തങ്ങളുടെ ഒപ്പിട്ട ജേഴ്സികള്‍ സംഭാവന ചെയ്യാന്‍ തുടങ്ങി. എര്‍ലിംഗ് ഹോളണ്ട്, നെയ്മര്‍ ജൂനിയര്‍, ലയണല്‍ മെസി, കൈലിയന്‍ എംബാപ്പെ, കരീം ബെന്‍സെമ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ലേലത്തിനായി ഇതുവരെ ജേഴ്‌സി സംഭാവന നല്‍കിയിട്ടുണ്ട്.

Keywords: Latest-News, World, Top-Headlines, Earthquake, Sports, Helping Hands, Help, Cristiano Ronaldo, Lionel Messi, Turkey, Football Player, Players, Social-Media, Ronaldo, Messi's jerseys auctioned to raise money for Turkey.
< !- START disable copy paste -->

Post a Comment