കണ്ണൂര്‍: (www.kvartha.com) ക്ഷേത്രങ്ങളില്‍ കയറി ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് കാണിക്ക പണം മോഷണം നടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബുവിനെയാ(50)ണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെപി ഷൈനിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പരിയാരം മുടിക്കാനത്തു വെച്ചു വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
കാഞ്ഞങ്ങാട് കുന്നുമ്മല്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞുവരവെയാണ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Robbery Case: Accused Arrested, Kannur, News, Robbery, Accused, Arrested, Temple, Kerala.