Dead | നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു
Feb 17, 2023, 20:13 IST
റിയാദ്: (www.kvartha.com) നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു. മഹാരാഷ്ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാന് മുറാദ് (69) ആണ് മരിച്ചത്. അബ്ദുല്‍ നസീര്‍- സൈനാബി ദമ്പതികളുടെ മകനാണ്.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും. ഇതിനായി മുംബൈയില്‍ നിന്ന് മകന് റിയാദിലെത്തും.
ഭാര്യ: റിസ് വാന. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുംബൈ കെ എം സി സി ഭാരവാഹി അശ്റഫ് മാറഞ്ചേരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
Keywords: Riyadh : Expatriate died due to heart attack while preparing to go home, Riyadh, News, Dead, Dead Body, Gulf, World.
ജോലി ചെയ്യുന്ന കംപനിയുടെ നിയമക്കുരുക്ക് കാരണം ഇഖാമ പുതുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്‍ഡ്യന്‍ എംബസിയുടെ സഹായത്താല്‍ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും. ഇതിനായി മുംബൈയില്‍ നിന്ന് മകന് റിയാദിലെത്തും.
ഭാര്യ: റിസ് വാന. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുംബൈ കെ എം സി സി ഭാരവാഹി അശ്റഫ് മാറഞ്ചേരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
Keywords: Riyadh : Expatriate died due to heart attack while preparing to go home, Riyadh, News, Dead, Dead Body, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.