മുംബൈ: (www.kvartha.com) ഇപ്പോള്‍ നെറ്റിസന്‍സിനിടയില്‍ ചര്‍ചയാകുന്നത് ഇന്‍ഡ്യന്‍ വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രവും അതിന് നല്‍കിയ അടിക്കുറുപ്പുമാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി മരണം മുന്നില്‍ കണ്ട വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുകയറി വരികയാണ് താരം. വിദഗ്ധ ചികിത്സക്കായി മുംബൈയിലെത്തിച്ച താരം ശസ്ത്രക്രിയ കഴിഞ്ഞ് അതിവേഗം രോഗമുക്തി നേടുകയാണ്.
ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ സ്റ്റോറിയില്‍ ആശുപത്രിക്ക് പുറത്തിരിക്കുന്ന ചിത്രം താരം പങ്കുവെച്ചത്. പുറത്തിരുന്ന് നല്ല വായു ശ്വസിക്കാനാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വലിയ അനുഗ്രഹമാണിതെന്ന് തോന്നുന്നുവെന്നുമാണ് ചിത്രത്തോടൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പറയുന്നത്.
ആസ്‌ട്രേലിയക്കെതിരെ എന്നും ഏറ്റവും കരുത്തോടെ നില്‍ക്കാറുള്ള താരത്തിന്റെ അഭാവം ശരിക്കും പ്രയാസപ്പെടുത്തിയേക്കാവുന്ന പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് സമൂഹ മാധ്യമത്തില്‍ സ്റ്റോറി പങ്കുവെച്ചത്.
'ഇന്‍ഡ്യ ശരിക്കും ഋഷഭ് പന്തിന്റെ അഭാവം അറിയും. ആസ്‌ട്രേലിയക്കാര്‍ക്ക് സന്തോഷമാകും. അയാള്‍ കൗണ്ടര്‍ ആക്രമണത്തില്‍ മിടുക്കനാണ്. അതിവേഗം റണ്ണടിച്ചും ഒറ്റ സെഷനില്‍ കളി മാറ്റിയും നിങ്ങളെ കണ്ണുതുറന്നു നിര്‍ത്തുന്നവന്‍. പന്ത് അത്രയും മികച്ച കളിക്കാരനായിരുന്നു' എന്നാണ് ഓസീസ് മുന്‍ താരം ഇയാന്‍ ചാപല്‍ പന്തിനെ കുറിച്ച് പറഞ്ഞത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെ ഇന്‍ഡ്യന്‍ താരങ്ങള്‍ ക്ഷേത്രത്തിലെത്തി ഋഷഭ് പന്തിന് വേണ്ടി പ്രാര്‍ഥന നടത്തിയിരുന്നു. ഉജ്ജയ്ന്‍ മഹാകലേശ്വര്‍ ക്ഷേത്രത്തിലെത്തിയായിരുന്നു സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുടെ പ്രാര്‍ഥന.
Keywords: Rishabh Pant Shares Update On His Recovery With Moving Caption, Mumbai, News, Cricket, Sports, Social Media, National, Player.