Follow KVARTHA on Google news Follow Us!
ad

Tariff rates | പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടില്ല; വാടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു; ഫെബ്രുവരി 3 മുതല്‍ മുന്‍കാല പ്രാബല്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Water,Protesters,Kerala,
തിരുവനന്തപുരം: (www.kvartha.com) പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടില്ല. വാടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു. ഫെബ്രുവരി മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ഓരോ യൂനിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. വിവിധ സ്ലാബുകളില്‍ 50 രൂപ മുതല്‍ 550 രൂപ വരെ കൂടും. 15,000 ലീറ്റര്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വെള്ളക്കരം ഇല്ല. ഫ് ളാറ്റുകളുടെ ഫിക്‌സഡ് ചാര്‍ജ് 55.13രൂപ.

Revised tariff rates of Water Authority come into effect, Thiruvananthapuram, News, Water, Protesters, Kerala

നിരക്കു വര്‍ധന ഇങ്ങനെ:

1. 5000 ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നല്‍കണം

2. 5000 മുതല്‍ 10,000 വരെ അയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നല്‍കണം. ഉദാ: ആറായിരം ലീറ്റര്‍ ഉപയോഗിച്ചാല്‍ 72.05 രൂപയുടെ കൂടെ 14.41 രൂപകൂടി നല്‍കണം

3. 10000 മുതല്‍ 15000 ലീറ്റര്‍വരെ പതിനായിരം ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 144.10 രൂപ. പതിനായിരം ലീറ്റര്‍ കഴിഞ്ഞാല്‍ ഓരോ ആയിരം ലീറ്ററിനും 15.51 രൂപ കൂടി അധികം നല്‍കണം.

4. 15000- 20000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ

5. 20000- 25000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ

6. 25000- 30000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ

7. 30000- 40000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ

8. 40000- 50000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ

9. 50000 ലീറ്ററിനു മുകളില്‍ 1272രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 54.10രൂപ.

Keywords: Revised tariff rates of Water Authority come into effect, Thiruvananthapuram, News, Water, Protesters, Kerala.

Post a Comment