തൃശൂര്‍: (www.kvartha.com) തനിച്ച് താമസിച്ചിരുന്ന അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ ഗണേഷമംഗലം സ്വദേശിനി വസന്ത (76) ആണ് മരിച്ചത്. അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വസന്തയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ജോലിയില്‍ നിന്നും വിരമിച്ച അധ്യാപിക തനിച്ചായിരുന്നു താമസിച്ചിരുന്നത്.
ദമ്പതികള്‍ക്ക് മക്കളില്ല. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Retired Teacher Found Dead in House, Thrissur, News, Police, Killed, Found Dead, Local News, Kerala.