കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയ്ക്ക് അടുത്ത് രാവിലെ നടക്കാനിറങ്ങിയ റിട. എഫ്‌സിഐ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ ശിവശക്തി നഗറില്‍ വി ഗംഗാധരനാണ് (72) മരിച്ചത്.
തിരുവനന്തപുരം എഫ്‌സിഐ റീജിയണല്‍ ഓഫീസിലെ അസി. ജെനറല്‍ മാനേജരായിരുന്നു.
ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്. ഉടന്‍ നാട്ടുകാര്‍ കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ ഭാര്യ വീടായ തൊടിയൂര്‍ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് താമസിച്ച് വരികയായിരുന്നു.
സംസ്‌കാരം വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും. ഭാര്യ: ജ്യോതി എസ് പിള്ള. മക്കള്‍: ജയതിലക് (അക്‌സിസ് ബാങ്ക്), ജയ് കൃഷ്ണന്‍ (ടെക്‌നോപാര്‍ക്). മരുമക്കള്‍: ഡോ. വാണിദേവി (സൈകോളജിസ്റ്റ്), സ്വാതി സുരേന്ദ്രന്‍ (അധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍).
Keywords: News,Kerala,State,Kollam,Local-News,Obituary,Death, Retired FCI official passed away