SWISS-TOWER 24/07/2023

Controversy | ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ? അദാനിയുടെ എഫ്പിഒ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രിയുടെ മറുപടി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം മുഴുവനും ചര്‍ച ചെയ്യുന്നത് ബിസിനസ് ലോകത്തെ അതികായനായിരുന്ന അദാനി ഗ്രൂപിന്റെ തകര്‍ചയാണ്. കേന്ദ്രസര്‍കാരുമായി അദാനി ഗ്രൂപിന് വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ അദാനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് കേന്ദ്രസര്‍കാര്‍ കാര്യമായ അന്വേഷണം നടത്താന്‍ സാധ്യതയില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Aster mims 04/11/2022

Controversy | ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ? അദാനിയുടെ എഫ്പിഒ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രിയുടെ മറുപടി

ഈ അവസരത്തില്‍ അദാനി ഗ്രൂപുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരിക്കയാണ്. അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വിവാദങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

'ആ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുന്‍പ് വിവിധ ബാങ്കുകളും എല്‍ഐസിയും വിവാദങ്ങളില്‍ പ്രതികരണം അറിയിച്ചിരുന്നു. ഇനി ബന്ധപ്പെട്ട ഏജന്‍സികള്‍ ബാക്കി കാര്യങ്ങള്‍ നോക്കും' എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ഏജന്‍സികള്‍ സര്‍കാരിനു കീഴിലല്ലെന്നും അവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണെന്നും മന്ത്രി പറഞ്ഞു. നിര്‍ണായക ഘട്ടങ്ങളില്‍ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ അവര്‍ക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തില്‍ 'സെബി'ക്ക് അവരുടേതായ മാര്‍ഗങ്ങളുണ്ട്' എന്നും മന്ത്രി വ്യക്തമാക്കി.

അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന (എഫ്പിഒ) ഉപേക്ഷിച്ചതിനെക്കുറിച്ച് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ: 'ഇവിടെ എത്രയോ തവണ അനുബന്ധ ഓഹരി വില്‍പന ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം ഈ രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചോ?'

Keywords: 'Regulators Will Do Their Job': Finance Minister On Adani Stock Crash, New Delhi, News, Politics, Business, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia