Follow KVARTHA on Google news Follow Us!
ad

Records | എല്ലിസ് പെറിക്ക് രോഹിത് ശര്‍മയെ മറികടക്കാന്‍ 4 മത്സരങ്ങള്‍ മാത്രം മതി! വനിതാ ലോകകപ്പില്‍ തകര്‍ക്കപ്പെടുമോ ഈ റെക്കോര്‍ഡുകള്‍

Records Set To Be Broken At The Women's T20 World Cup 2023, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കേപ് ടൗണ്‍: (www.kvartha.com) വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ഫെബ്രുവരി 10 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ഈ വര്‍ഷം 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ലോകകപ്പില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള നിരവധി റെക്കോഡുകളുണ്ട്. മെഗ് ലാനിംഗ് മുതല്‍ എല്ലിസ് പെറി, വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാഫാനി ടെയ്ലര്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡെവിന്‍, ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങി നിരവധി വമ്പന്‍ താരങ്ങള്‍ക്ക് ഇത്തവണ വനിതാ ടി20 ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാകും.
         
Latest-News, ICC-T20-Women’s-World-Cup, Sports, Cricket, World, World Cup, Record, Top-Headlines, Records Set To Be Broken At The Women's T20 World Cup 2023.

1. ഏറ്റവും കൂടുതല്‍ റണ്‍സ്

വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിന് ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സിന് ഇനി 71 റണ്‍സ് മാത്രം മതി. അതേ സമയം, വിന്‍ഡീസിന്റെ സ്റ്റാഫാനി ടെയ്ലര്‍ (881), ഓസ്ട്രേലിയയുടെ മെഗ് ലാനിംഗ് (843), അലീസ ഹീലി (752) എന്നിവരും ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

2. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍

വനിതാ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് എല്ലിസ് പെറിയുടെ പേരിലാണ്. ഇതുവരെ 36 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മെഗ് ലാനിംഗ് 34, സുസി ബേറ്റ്സ് 32 മത്സരങ്ങളുമായി അടുത്ത രണ്ട് സ്ഥാനങ്ങളിലുണ്ട്. രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തകര്‍ക്കാനും പെറിക്ക് അവസരമുണ്ട്. പുരുഷന്മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് ഹിറ്റ്മാന്‍ രോഹിതിന്റെ പേരിലാണ്, 39 മത്സരങ്ങള്‍.

3. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍

വനിതാ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന് സ്വന്തം. ടൂര്‍ണമെന്റില്‍ 24 മത്സരങ്ങള്‍ നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങും 24 മത്സരങ്ങളുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കളിച്ചതിന് ശേഷം ലാനിംഗിന് എഡ്വേര്‍ഡ്‌സിനെ പിന്തള്ളാനാവും.

ടി20 ലോകകപ്പില്‍ 705 റണ്‍സ് നേടിയ ലാന്നിംഗ് ഈ ടൂര്‍ണമെന്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ എഡ്വേര്‍ഡിന്റെ റെക്കോര്‍ഡില്‍ നിന്ന് 63 റണ്‍സ് മാത്രം അകലെയാണ്. ടി20 ലോകകപ്പില്‍ 768 റണ്‍സാണ് എഡ്വേര്‍ഡ് നേടിയത്. ഇതിന് പുറമെ ലാനിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്ട്രേലിയന്‍ ടീം 2014, 2018, 2020 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായി. ഇപ്പോഴിതാ ക്യാപ്റ്റനെന്ന നിലയില്‍ ഹാട്രിക് കിരീടം നേടാനുള്ള അവസരമുണ്ട്.

4. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

വനിതാ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് മുന്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ അനിയ ഷ്രുബ്സോളിന്റെ പേരിലാണ്. ടൂര്‍ണമെന്റില്‍ 27 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ ആലീസ് പെറിക്ക് ഈ റെക്കോര്‍ഡ് മറികടക്കാന്‍ അഞ്ച് വിക്കറ്റ് മതി. വനിതാ ടി20 ലോകകപ്പില്‍ 37 വിക്കറ്റുകളാണ് പെറിയുടെ പേരിലുള്ളത്.

5. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 150 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടത്തിന്റെ വക്കിലാണ്. ഇതുവരെ 148 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നിലാണ് ഹര്‍മന്‍പ്രീത് ഇപ്പോള്‍ ഉള്ളത്.

6. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

വനിതാ ടി20 രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാകാന്‍ പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ നിദാ ദാറിന് അഞ്ച് വിക്കറ്റ് മതി. 125 വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസിന്റെ അനീസ മുഹമ്മദാണ് നിലവില്‍ ഒന്നാമത്. ഈ ഫോര്‍മാറ്റിലെ മികച്ച 15 വിക്കറ്റ് വേട്ടക്കാരില്‍ നിദാ ദാറിന്റെ ഇക്കോണമി നിരക്ക് 5.42 ആണ്. 119 വിക്കറ്റുമായി പെറി മൂന്നാം സ്ഥാനത്താണ്. 100 ടി20 വിക്കറ്റിന് രണ്ട് വിക്കറ്റ് അകലെയാണ് സ്റ്റഫാനി ടെയ്ലര്‍.

Keywords: Latest-News, ICC-T20-Women’s-World-Cup, Sports, Cricket, World, World Cup, Record, Top-Headlines, Records Set To Be Broken At The Women's T20 World Cup 2023.
< !- START disable copy paste -->

Post a Comment