Follow KVARTHA on Google news Follow Us!
ad

Criticized | കേന്ദ്ര ബജറ്റ് യാഥാര്‍ഥ്യ ബോധമില്ലാത്തത്; പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Ramesh Chennithala,Politics,Criticism,Budget,Union-Budget,Kerala,
തിരുവനന്തപുരം: (www.kvartha.com) പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും തയാറാവാത്ത ദീര്‍ഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിന് യാഥാര്‍ഥ്യ ബോധമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ramesh Chennithala Criticized Union Budget, Thiruvananthapuram, News, Ramesh Chennithala, Politics, Criticism, Budget, Union-Budget, Kerala

കോറോണ കാലത്ത് സാമ്പത്തിക പാകേജ് പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബജറ്റിനും അല്‍പായുസേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി നടത്തിയ വാചക കസര്‍ത്ത് യാഥാര്‍ഥ്യമാവണമെങ്കില്‍ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.

ബജറ്റ് അവതരണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Keywords: Ramesh Chennithala Criticized Union Budget, Thiruvananthapuram, News, Ramesh Chennithala, Politics, Criticism, Budget, Union-Budget, Kerala.

Post a Comment