Follow KVARTHA on Google news Follow Us!
ad

Criticized | ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാള്‍ ഇങ്ങനെ ഓടും; പൗരന്‍മാരെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ലെന്നും രമേശ് ചെന്നിത്തല

ഇന്നത്തെ വാര്‍ത്തകള്‍,കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Congress,Ramesh Chennithala,Criticism,Pinarayi-Vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) ഊരിപ്പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സര്‍വത്ര മേഖലയിലും ഏര്‍പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി തുടങ്ങിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Ramesh Chennithala against CM Pinarayi Vijayan, Thiruvananthapuram, News, Politics, Congress, Ramesh Chennithala, Criticism, Pinarayi-Vijayan, Chief Minister, Kerala

തമ്പ്രാന്‍ എഴെന്നെള്ളുമ്പോള്‍ വഴി മധ്യേ അടിയാന്മാര്‍ പാടില്ല എന്ന പോലെയാണ് കഴിഞ്ഞദിവസത്തെ കാലടിയിലെ സംഭവം. 104 ഡിഗ്രി പനിയുള്ള കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരുന്ന് കൊടുത്ത മെഡികല്‍ ഷോപ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുളള യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വനിതാ നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മര്‍ദിക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല, ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീര്‍വാണം പ്രസംഗിക്കുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്യുന്നവരെ കരുതല്‍ തടങ്കലിലാക്കിയാല്‍ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വര്‍ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Keywords: Ramesh Chennithala against CM Pinarayi Vijayan, Thiruvananthapuram, News, Politics, Congress, Ramesh Chennithala, Criticism, Pinarayi-Vijayan, Chief Minister, Kerala.

Post a Comment