Follow KVARTHA on Google news Follow Us!
ad

Birthday Greetings | 'പ്രിയ അലി അക്ബര്‍, ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും വിജയവും ഉണ്ടാകട്ടെ'; ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ സന്ദേശം പങ്കുവച്ച് സംവിധായകന്‍ രാമസിംഹന്‍

Ramasimhan shared Modi's greetings on his own birthday #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സംവിധായകന്‍ രാമസിംഹന്റെ (അലി അക്ബര്‍) മലബാര്‍ കലാപത്തെ അധികരിച്ചുള്ള മലയാള ചിത്രമാണ് 'പുഴ മുതല്‍ പുഴ വരെ'. തലൈവാസല്‍ വിജയ് ഉള്‍പെടെ ഒരു വലിയ താരനിര ഈ സിനിമയുടെ ഭാഗമായുണ്ട്. 189 മിനുടാണ് പുഴ മുതല്‍ പുഴ വരെയുടെ ദൈര്‍ഘ്യം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപെട്ട രാമസിംഹന്റെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

ചിത്രത്തിന് എ സര്‍ടിഫികറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. സെന്‍സറിങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ മാര്‍ച് മൂന്നിന് പുഴ മുതല്‍ പുഴ വരെ തിയേറ്ററുകളിലേക്ക് എത്തുമെന്ന് സംവിധായകന്‍ രാമസിംഹന്‍ നേരത്തെ അറിയിച്ചിരുന്നു. 

ഈയവസരത്തില്‍ രാമസിംഹന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുകിലാണ് ആശംസാ
കാര്‍ഡ് പങ്കുവച്ചിരിക്കുന്നത്. 

'പ്രിയ അലി അക്ബര്‍, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും വിജയവും ഉണ്ടാകട്ടെ', എന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിര്‍മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

News,Kerala,State,Kochi,Birthday,Entertainment,Cinema,Prime Minister,Narendra Modi,Social-Media,Facebook,Facebook Post,Top-Headlines,Latest-News, Ramasimhan shared Modi's greetings on his own birthday


1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ നിര്‍മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആശിക് അബുവും പൃഥ്വിരാജും സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. പുഴ മുതല്‍ പുഴ വരെയ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറുമെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു.

 

Keywords: News,Kerala,State,Kochi,Birthday,Entertainment,Cinema,Prime Minister,Narendra Modi,Social-Media,Facebook,Facebook Post,Top-Headlines,Latest-News, Ramasimhan shared Modi's greetings on his own birthday 

Post a Comment