മുംബൈ: (www.kvartha.com) വിവാഹ ബന്ധം അപകടത്തിലാണെന്നും ഭര്‍ത്താവിന് അവിഹിതമുണ്ടെന്നും വെളിപ്പെടുത്തി നടി രാഖി സാവന്ത്. കഴിഞ്ഞ ദിവസം തന്റെ ജിമിന് പുറത്ത് പൊട്ടികരയുന്ന രാഖിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദില്‍ ഖാന്‍ ദുറാനിയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് രാഖി കരയുന്നത്. ഈ രംഗങ്ങളാണ് പാപരാസികള്‍ വഴി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാക്കിയത്.
നടി രാഖി സാവന്തിന്റെ അമ്മ അടുത്തിടെയാണ് കാന്‍സര്‍ വന്ന് അന്തരിച്ചത്. ബോളിവുഡിലെ പ്രമുഖരില്‍ പലരും രാഖിയെ ആശ്വസിപ്പിച്ച് രംഗത്ത് വന്നിരുന്നു. അതിനിടെയാണ് നടിയും ബിഗ്‌ബോസ് താരവുമായ രാഖിയുടെ ജീവിതത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായത്.
വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് രാഖി കരഞ്ഞുകൊണ്ടുപറയുന്നത് ഇങ്ങനെ:
എന്റെ വിവാഹ ബന്ധം അപകടത്തിലാണ്.. , എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, എന്റെ വിവാഹം പ്രശ്‌നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല, അതിനാല്‍ എനിക്ക് ഒന്നും പറയാനില്ല.
ഇപ്പോള്‍ പുതിയ സംഭവത്തില്‍ തന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്ക് അവിഹിതം ഉണ്ട്. ഖാനുമായി അടുത്തിടെ താന്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും രാഖി തുറന്നുപറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ അഭിമുഖം ആരും എടുക്കരുതെന്നും രാഖി പറയുന്നു.
നിങ്ങള്‍ ആദിലിന്റെ അഭിമുഖം എടുത്ത് അയാളെ വലിയ താരമാക്കാന്‍ ശ്രമിക്കരുത്. എന്നെ ഉപയോഗിച്ച് സിനിമാ രംഗത്ത് എത്താനാണ് അയാള്‍ ശ്രമിച്ചത്. അവന്‍ ജിമില്‍ വരില്ല, പക്ഷെ അഭിമുഖം നല്‍കാന്‍ വേണ്ടി അതിന്റെ മുന്നില്‍ വരും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക് ചെയ്തുവെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ മോശം തെളിവുകള്‍ ആ പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ട്.
2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദില്‍ ഖാന്‍ ദുറാനിയെ വിവാഹം ചെയ്തത്. എന്നാല്‍ ജനുവരിയിലാണ് വിവാഹ വിവരം രാഖി വെളിപ്പെടുത്തിയത്. ആദിലിന്റെ വീട്ടുകാര്‍ ബന്ധം അംഗീകരിച്ചില്ല എന്നും, ആദില്‍ വിവാഹക്കാര്യം സമ്മതിച്ചു തരാന്‍ തയാറല്ല എന്നുമായിരുന്നു ഇതേകുറിച്ചുള്ള രാഖിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് ആദില്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു.